കനവുകളില്‍ (ഫിലിപ്സ് ആന്റ് ദി മങ്കി പെന്‍ )
This page was generated on April 29, 2024, 6:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരാഹുല്‍ സുബ്രഹ്മണ്യന്‍
ഗാനരചനമമത സീമന്ത്
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മാസ്റ്റര്‍ സനൂപ് ,ജയസൂര്യ ,ജോയ് മാത്യു
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2013 03:50:47.

കനവുകളിൽ പുതുമഴയായ് പെയ്തു...
നിനവുകളിൽ പൂങ്കനികൾ നെയ്തു...
ഈ ജന്മസാഗരം അണയാതെ നോക്കിടാം...
നീ എന്റെ തണലായ്‌...എന്നിലെ നിഴലായ്...
ഈ സ്നേഹനൊമ്പരം...പിരിയാതെ കാത്തിടാം
നിൻ കൊഞ്ചലായിരം...കൊതിയോടെ ചേർത്തിടാം...
പുണ്യമേ നീയെന്നും...ഉള്ളിലെ ചിറകിലേറി വാ...
ഈ സ്നേഹനൊമ്പരം...പിരിയാതെ കാത്തിടാം...

മൊഴിയിൽ പടരും ചിരിയിൽ
അറിയാതലിയും പരിഭവമലരേ...
നിഴലായ്..കണിമലരിതളായ്
ഒഴുകും തിരയായ്‌ അലതൻ നിറമായ്‌
പതിവായ് ഞാൻ പാടും പാട്ടുകളുടെ ഈണത്തിൽ
കുയിലായ്‌ നീ മൂളും എതിർപാട്ടിൻ താളത്തിൽ
പതിവായ് ഞാൻ പാടും പാട്ടുകളുടെ ഈണത്തിൽ
കുയിലായ്‌ നീ മൂളും എതിർപാട്ടിൻ താളത്തിൽ
ഒരുനേരമെങ്കിലും കൊതിയോടെ കണ്ടിടാൻ...
കനവുകളിൽ പുതുമഴയായ് പെയ്തു...
നിനവുകളിൽ പൂങ്കനികൾ നെയ്തു....
ഈ ജന്മസാഗരം അണയാതെ നോക്കിടാം...
നീ എന്റെ തണലായ്‌...എന്നിലെ നിഴലായ്...
ഈ സ്നേഹനൊമ്പരം...പിരിയാതെ കാത്തിടാം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts