കണ്ണാടിപ്പുഴയിലെ (സലാം കാശ്മീർ )
This page was generated on April 25, 2024, 8:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ജയറാം ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 23 2013 13:32:03.
 

കണ്ണാടിപ്പുഴയിലെ മീനോടും കുളിരിലെ
നീരാടും പൂവെയിലേ...ഓലോലം നീ വരുമോ
മഞ്ചാടി താഴ്‌വരയിൽ...
മൺ‌കൂടിൻ പൊൽ‌ത്തിരിയായ്...
ഒരു കിനാവായ് നീ പോരുമോ...
കണ്ണാടിപ്പുഴയിലെ...ങൂഹൂഹും..അഹഹഹാ...

ഓരോരോ മുകിലുകൾ...വാനോരം നിരനിരേ..
ആരാരോ വിരിയിടും ഈറൻ പൂഞ്ചേലകളായ്
ഒരു കുടന്ന സുഗന്ധവുമായ്...
വഴിയിലോമലരോടുകയായ്...
ചുണ്ടിൽച്ചേരാൻ തന്നിടുമോ..
മധുരമൂറും തേൻതുള്ളികൾ...
കണ്ണാടിപ്പുഴയിലെ..നീരാടും പൂവെയിലേ..
മഞ്ചാടി താഴ്‌വരയിൽ...
മൺ‌കൂടിൻ പൊൽ‌ത്തിരിയായ്...
ഒരു കിനാവായ് നീ പോരുമോ...

രാവോരം ഇലകളായ് താരങ്ങൾ നിറയവേ..
പൂമാനം പൊൻകതിരിൻ പീലികളാൽ തെളിയവേ..
അലയും തെന്നലിതാ ഇതിലേ...
വരികയായ് സ്നേഹാതുരമായ്...
ഓമൽ‌ത്തുമ്പീ...നിന്നെക്കാണാൻ
മിഴികൾ രണ്ടും മിന്നുന്നുവോ...
(കണ്ണാടിപ്പുഴയിലെ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts