കാശ്മീരിലെ റോജാപ്പൂവേ (സലാം കാശ്മീർ )
This page was generated on April 20, 2024, 12:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍എം ജയചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Jayaram Mia
ഗാനത്തിന്റെ വരികള്‍
Last Modified: October 23 2013 13:30:21.

കാശ്മീരിലെ റോജാപ്പൂവേ
നീ വിരിഞ്ഞുവോ റോജാപ്പൂവേ...(2)
ഡാൽ തടാകമാം നീലക്കണ്ണിൽ
വെള്ളിമേഘമായ് ചുംബിപ്പൂ നീ
വെയിൽ ചായുമീ താഴ്‌വര പൂത്തൂ നീളേ...
ഹേ ഹേ ഹേ...ഹേയ്....
കാശ്മീരിലെ റോജാപ്പൂവേ...പൂവേ...

കോടമഞ്ഞിലെ ഈ സൂര്യനാളമായ്
ദേവദാരശാഖമേലെ താണിറങ്ങി നീ...
സാന്ധ്യരാഗമോ..ഈ ചുംബനങ്ങളോ...
കുങ്കുമാഭ വാരിവീശി വിണ്ണിലാകവേ..
ഒരേയൊരാൾക്കുവേണ്ടി ഞാനേതോ
ഹിമാദ്രിയായ് ഉറഞ്ഞുവോ മൂകം
സരസ്സിലൊരേ...മരാളമായ് വിലോലമായ്
അണഞ്ഞുവോ നീ...
ഹൃദയലിപികൾ കവിളിലെഴുതി
കാശ്മീരിലെ റോജാപ്പൂവേ....
നീ വിരിഞ്ഞുവോ റോജാപ്പൂവേ...

താരകങ്ങളോ...ഈ നൂപുരങ്ങളോ...
മാമരങ്ങൾ ചൂടി നിന്നു ചാന്ദ്രശോഭയിൽ
താലമേന്തുമീ സൂര്യകാന്തികൾ
നീ വരുന്ന പാതയിൽ വസന്തരാഗമായ്...
ഒരേയൊരോർമ്മകൊണ്ടു ഞാനാകെ
നിലാവിനാൽ കുതിർന്ന രാവായി
വഴികളിലേ...ചിരാതുകൾ മയങ്ങവേ
തിളങ്ങിയോ നീ...
പ്രണയശലഭമലസം ഉണരും
കാശ്മീരിലെ റോജാപ്പൂവേ....
നീ വിരിഞ്ഞുവോ റോജാപ്പൂവേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts