പറയുവാൻ അറിയാതെ (ബ്ലാക്ക് കോഫി )
This page was generated on April 29, 2024, 8:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമിഥുൻ ഈശ്വർ
ഗാനരചനറോയ് പുറമഠം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 04 2013 01:53:55.

പറയുവാനറിയാതെ നിറയും വേദനയിൽ
എരിയുകയാണെൻ ചേതനയും....
പിരിയുവാനാണോ നീ മനസ്സിൻ മാളികയിൽ
പൊൻമയിൽപ്പീലിയാൽ കൂടൊരുക്കി...
വിധിയുടെ കാലടികൾ നിഴലായ് അരികിൽ
സാന്ത്വനമേകാൻ നീയെവിടെ...
ഇനി ഈ ഹൃദയവിഷാദരാഗം...
നോവും നെഞ്ചിൻ സ്വരമാകും...
നിറയും യാമിനിയിൽ....
പറയുവാനറിയാതെ നിറയും വേദനയിൽ
എരിയുകയാണെൻ ചേതനയും....

ഏതോ തീരാ ശാപം പേറി
അലയുകയാണീ കതിരവനിന്നും
നെഞ്ചോടു ചേർത്തൊരു സാന്ത്വനമേകാൻ
ശ്രാവണചന്ദ്രനും ഒരു മോഹം...
പാരിജാതപ്പൂ വിരിയും പാതിരാവിൻ കടവിൽ
ഒഴുകിവരും തെന്നലിന്റെ മിഴികളിലും മൗനം
പനിമലരിൻ ചൊടികളിലും കദനമൂറും ഗാനം...
മനസ്സിൻ തന്ത്രികളിൽ...ഉണരുന്നോർമ്മകളും...

സന്ധ്യയിലിന്നും പെയ്തൊരു മഴതൻ
ഗദ്ഗദമെന്നിൽ നിറയുന്നു...
പാലപ്പൂവിൻ മണമൊഴുകുന്നു
നിമിഷദളങ്ങൾ കൊഴിയുന്നു...
നിറമിഴിയിൽ ജലകണങ്ങളുതിരുമാർദ്രസന്ധ്യേ..
പിടയുമെന്റെ കരളിനുള്ളിൽ അമൃതവർഷമേകൂ...
എരിയുമഗ്നിജ്വാലയായി ഉരുകിടുന്നു ഹൃദയം
നീലനിശീഥിനിയിൽ....നിറയും വേദനയിൽ....
(പറയുവാനറിയാതെ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts