മഞ്ഞിൻ കുളിരിൽ (മിസ്സ് ലേഖ തരൂർ കാണുന്നത് )
This page was generated on April 29, 2024, 9:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരമേഷ് നാരായണ്‍
ഗാനരചനനേഹ ഖയാല്‍
ഗായകര്‍ര‌മ്യാ നമ്പീശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മീര ജാസ്മിന്‍
ഗാനത്തിന്റെ വരികള്‍
Last Modified: November 22 2013 03:02:13.

മഞ്ഞിൻ കുളിരിൻ നീർമഴയായ് വരുമോ ഇനിയും
വെൺതിരിയായ്...എൻ നിഴലായ്...
ഒരു സ്നേഹച്ചിമിഴിൻ നിനവിൽ അലിയാൻ
ഒരു മിഴിയായ് വരുമോ പറയൂ...
മഞ്ഞിൻ കുളിരിൻ നീർമഴയായ് വരുമോ ഇനിയും
വെൺതിരിയായ്...എൻ നിഴലായ്...

വിണ്ണിൻ മേഘത്തേരിൽ മിന്നും വെള്ളിത്തൂവൽ
എന്നിൽ മോഹത്തിരയായ്...
ചിമ്മും നിൻ മിഴിയിണകൾ...
തേടുമോ..എൻ മോഹ ശലഭമഴയായ്...
കേൾക്കുമോ...എൻ ആത്മമന്ത്രണങ്ങൾ...
മധുമാസം പുലർകാലം..തേടുകയാണോ
മിഴികളിലേതോ നിസ്വനഗാനം പാടും രാവിൽ...
മഞ്ഞിൻ കുളിരിൻ നീർമഴയായ് വരുമോ ഇനിയും
വെൺതിരിയായ്...എൻ നിഴലായ്...

മണ്ണിൻ മൗനച്ചൂടിൽ..വിങ്ങും മോഹശതങ്ങൾ
ഒരുജന്മം വീണ്ടും തരുമോ...
ഭൂവിൻ മാറിൽ നിറയാൻ..
പാടുമോ വീണ്ടും മധുരമന്ത്രശ്രുതിയായ്‌
നേരുമോ ആഷാഢഭാവുകങ്ങൾ..
മഴവില്ലിൻ നിറദീപം സാധകമായോ
സിരകളിൽ ഏതോ ചുംബനലഹരിയിലലിയാൻ വരുമോ...
മഞ്ഞിൻ കുളിരിൻ നീർമഴയായ് വരുമോ ഇനിയും
വെൺതിരിയായ്...എൻ നിഴലായ്...
ഒരു സ്നേഹച്ചിമിഴിൻ നിനവിൽ അലിയാൻ
ഒരു മിഴിയായ് വരുമോ പറയൂ...
മഞ്ഞിൻ കുളിരിൻ നീർമഴയായ് വരുമോ ഇനിയും
വെൺതിരിയായ്...എൻ നിഴലായ്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts