ആദ്യമായ് ഉള്ളിൽ തോന്നിയ (വഴിയറിയാതെ )
This page was generated on May 21, 2024, 10:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസായി ബാലൻ
ഗാനരചനരമേശ്‌ കാവില്‍
ഗായകര്‍നജീം അര്‍ഷാദ് ,അമ്പിളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 27 2013 10:00:51.

ആദ്യമായ് ഉള്ളിൽത്തോന്നിയ മോഹമെന്താണു്
ആരോടും ചൊല്ലിടാത്ത കാര്യമേതാണു്
അരികിൽ വന്നൊന്നു നിന്നില്ലേ ഞാൻ...അനുരാഗമോടെ
വിടരും പൂവൊന്നു തന്നില്ലേ ഞാൻ...പ്രണയാർദ്രയായി
ഒരു നൂറുനൂറു താരകങ്ങൾ താലി നീട്ടീലേ....

ഒരു നാളിൽ ഞാനെന്നെ കാണുവാൻ നിൻ കണ്ണിൽ
ഒരു മാത്ര തനിയേ നോക്കി നിന്നു...(2)
കനവിന്റെ പൊൽത്തേരേറി കളിവാക്കു ചൊല്ലിച്ചൊല്ലി
ഇനിയാരും കാണാക്കുന്നിൽ നമ്മൾ തനിച്ചായീ...
ആദ്യമായ് ഉള്ളിൽത്തോന്നിയ മോഹമെന്താണു്
ആരോടും ചൊല്ലിടാത്ത കാര്യമേതാണു്...

മാനത്തെ ഗന്ധർവ്വന്മാർ പാടുന്ന പാട്ടു കേട്ടു്
താഴത്തു് നമ്മൾ നമ്മെ മറന്നിരുന്നൂ...(2)
മഴവില്ലു പൂക്കും നാട്ടിൽ...മണിത്തത്ത കൊഞ്ചും മേട്ടിൽ
ഒരുക്കുന്നു ഏദൻ‌തോട്ടം നാമിരുവർക്കായീ...
(ആദ്യമായ്...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts