എവിടെനിന്നാണമ്മേ (ഒളിപ്പോര് )
This page was generated on May 1, 2024, 3:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജോണ്‍ പി വര്‍ക്കി
ഗാനരചനജി ശങ്കരക്കുറുപ്പ്‌
ഗായകര്‍ഭവ്യ ലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2013 08:16:52.

എവിടെനിന്നാണമ്മേ വന്നതു ഞാൻ
എവിടെനിന്നമ്മയ്ക്കു വീണു കിട്ടി
അരുമക്കുഞ്ഞിങ്ങനെ ചോദിക്കുമ്പോൾ
ചിരിയാർന്നു കണ്ണീരു വാർന്നു അമ്മ

മകനെ തൻ മാറോടണച്ചരുളി
മരുവി നീ ഇച്ഛയായെൻ കരളിൽ
എൻ കളിനാളിലെ പാവകളിൽ
എൻ കണ്മണീ നീ ഒളിഞ്ഞിരുന്നു...

ശിവപൂജ ചെയ്കെ പുലരികളിൽ
തവരൂപം ഞാൻ വാർത്തുടച്ചിരുന്നു
മമ കുലദേവതയോടുകൂടി
മരുവി നീ അർച്ചനാ പീഠത്തിന്മേൽ...

നിത്യമവിടത്തെ പൂജിക്കുമ്പോൾ
നിന്നെയും പൂജിച്ചു പോന്നിരുന്നു
വളരെനാൾ നീണ്ടൊരെൻ ആഗ്രഹത്തിൻ
അളവറ്റ വാത്സല്യപൂർണ്ണതയിൽ

മാമക പ്രാണനിൽ എന്റെ
മാതൃ മാതാമഹികൾതൻ പ്രാണനിലും
പാരം പുരാണമാമീ ഗൃഹത്തിൽ
പരദേവത തൻ മടിത്തടത്തിൽ...

ഓമന എത്രയുഗങ്ങളായിട്ടു്
ഒളിവിലിരുന്നുവെന്നാർക്കറിയാം...
മമ യൗവ്വനത്തിൽ വിടർന്ന ഹൃത്തിൽ
മണമായലിഞ്ഞു നീ ചേർന്നിരുന്നു...

തരുണമാമീ പൂവലങ്കം തോറും
തഴുകി ലാവണ്യവും മാർദ്ദവവും
വാരിവിതറിക്കൊണ്ടെന്റെ കൂടെ
വാണു നീ എന്നിൽ നിലീനനായി...

അഖിലദേവന്മാർക്കും ആദരാർഹമായ
സമ്പത്താണു നീ എന്നോമനേ....
നിത്യതയേക്കാൾ പുരാതനൻ നീ
നിൻ പ്രായക്കാരിയുഷസുഷമ...

നിന്നെയെൻ മാറോടു ചേർത്തമർത്തി
നിർത്തുവാനേറെ ഞാൻ മോഹിക്കുന്നു
കണ്മുൻപിൽ നിന്നെങ്ങാൻ മാറിയാൽ നീ
കണ്ണീരും കൈയ്യുമായ് ഞാൻ കേഴുന്നു...
ആ....ആ....ആ...ആ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts