അമ്മിണി ടീച്ചറാണു (ഒളിപ്പോര് )
This page was generated on April 27, 2024, 7:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജോണ്‍ പി വര്‍ക്കി
ഗാനരചനപി എൻ ഗോപീകൃഷ്ണൻ
ഗായകര്‍അലക്സ് കയ്യാലയ്ക്കൽ ,ജോണ്‍ പി വര്‍ക്കി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2013 08:12:53.

അമ്മിണിടീച്ചറാണു് ആദ്യം കണ്ടുപിടിച്ചതു്
അമ്മിണിടീച്ചറാണു് ആദ്യം കണ്ടുപിടിച്ചതു്
മൂന്നാം ബെഞ്ചിലെ നാലാമത്തെ കുട്ടി
ശിവൻ എന്നതിനെ സിവൻ എന്നു പറയുന്നു
സിവൻ എന്നു പറയുന്നു....

ശിവൻ എന്നതു സിവൻ എന്നും
ശവത്തിനു സവം എന്നും
സ യും ശ യും ഷ യും
മാറി മാറി പഠിപ്പിച്ചിട്ടും
ദോശയ്ക്കു് ദോസ എന്നും
ദോഷത്തിനു് ദോസം എന്നു പറഞ്ഞു...
എന്നു പറഞ്ഞു...എന്നു പറഞ്ഞു...

എന്നിട്ടോ...അവനു് കൂട്ടു കിട്ടാതിരുന്നില്ലാ...
പെൻസിൽ കടം കിട്ടാതിരുന്നില്ലാ...
ഡോക്ടർ....പ്രശ്നം ടീച്ചറുടേതായിരുന്നു.

സാന്തിയെന്നു് ഭാര്യയെ വിളിക്കാം
ശന്തോഷ്‌ എന്നു് മകനെ പറയാം
യുഎസ്‌എ എന്നു പറയാമോ...
മൈക്രോസോഫ്ട്‌ എന്നു പറയാമോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts