ദൈവമേ കാത്തുകൊള്‍ക (ഒളിപ്പോര് )
This page was generated on May 1, 2024, 8:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജോണ്‍ പി വര്‍ക്കി
ഗാനരചനശ്രീനാരായണ ഗുരു
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2013 08:18:48.

ദൈവമേ കാത്തുകൊൾകങ്ങു്
കൈവിടാതിന്നു ഞങ്ങളെ...
നാവികൻ നീ ഭാവാബ്ധിക്കൊരാ-
രാവിവൻ തോണി നിൻ പദം

ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും
പൊരുളൊടുങ്ങിയാൽ നിന്നിടും ദൃക്കുപോലുള്ളം..(2)
നിന്നിലസ്പന്ദമാകണം....

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്ന്യരാക്കുന്ന നീയൊന്നുതന്നെ
ഞങ്ങൾക്കു തമ്പുരാൻ...(2)

ആഴിയും തിരയും കാറ്റുമാ-
ഴവും പോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം...

നീയല്ലോ സൃഷ്ടിയും
സ്രഷ്‌ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ...
സൃഷ്ടിക്കുള്ള സാമഗ്രിയായതും....

നീയല്ലോ മായയും മായാവിയും
മായാവിനോദനും
നീയല്ലോ മായയെ നീക്കി
സായൂജ്യം നൽകുമാര്യനും...

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും
മൊഴിയും ഓർക്കിൽ നീ....(2)

അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ ജയിക്കുക...

ജയിക്കുക മഹാദേവ
ദീനാ വനപരായണ
ജയിക്കുക ചിദാനന്ദ
ദയാസിന്ധോ...ജയിക്കുക...

ആഴമേറും നിൻ മഹസ്സാം
ആഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം...(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts