പവിഴമുന്തിരി (ഗീതാഞ്ജലി )
This page was generated on April 26, 2024, 4:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിദ്യാസാഗര്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2016 11:47:00.

പവിഴമുന്തിരി തേൻകനി പൊഴിയും
മഴതൻ ഉത്സവമായി...
കുളിരിൻ തുള്ളികൾ ഈ പുതുമണ്ണിൽ
പുളകമാലകളായി....
പ്രണയവിവശം കടലും കരയും
പുണരും...വെറുതെ...പിരിയുവാൻ...
പവിഴമുന്തിരി തേൻകനി പൊഴിയും
മഴതൻ ഉത്സവമായി...
കുളിരിൻ തുള്ളികൾ ഈ പുതുമണ്ണിൽ
പുളകമാലകളായി....

ഈ മഴപ്പാട്ടിലാറാ‍ടും...ആറാടും....
പൂക്കൾതൻ മണം നുകർന്നു...നുകർന്നൂ...
വാസനത്തെന്നൽ തെളിച്ചു...തെളിച്ചൂ
വസന്ത തീനാളം
ഓ ഓ ഓ...ജൂണിലെ മാരി വിടർത്തും...
വിടർത്തും...
കാനന കണിമുല്ലേ...പൂമുല്ലേ...
കൂണുകൾ കുഞ്ഞിക്കുടകൾ...നിവർത്തീ
കുരുന്നുമോഹങ്ങൾ...
ഒരു പാട്ടു മൂളുമോ..പ്രിയേ...പ്രിയേ...
എനിക്കു മാത്രമായ്‌....
ശ്രുതി മീട്ടി നില്പു ഞാൻ ഇതാ...ഇതാ...
നിനക്കു മാത്രമായ്‌....
കാതരേ....നമ്മൾ തൻ
പ്രണയം മഴപോൽ മധുമയം...
പവിഴമുന്തിരി തേൻകനി പൊഴിയും
മഴതൻ ഉത്സവമായി...
കുളിരിൻ തുള്ളികൾ ഈ പുതുമണ്ണിൽ
പുളകമാലകളായി....

ഈ മലർതന്തി വിടർത്തും...വിടർത്തും...
പ്രേമമൊരോമനപ്പൂവു്...പൊൻ പൂവു്..
നാമതു ചൂടിനിൽക്കുമ്പോൾ...നിലാവും
സുഗന്ധമായ്‌ മാറും...
ഓ ഓ ഓ...ഏഴിലം പാലതൻ ചോട്ടിൽ
പൂഞ്ചോട്ടിൽ...
ദേവകൾ നൃത്തമാടുന്നു..ആടുന്നു...
മാലാഖകിന്നരൻ മീട്ടും...സ്വരങ്ങൾ
മഴതൻ സംഗീതം...
മഴക്കാറിൻ ചില്ലയിൽ വിടർന്നിതാ
മഴവിൽപ്പൂവുകൾ...
മനസ്സിന്റെ ചില്ലയിൽ
അതിന്നെഴും നിറങ്ങൾ പൂത്തിതാ...
ഓമലേ...നമ്മൾതൻ
പ്രണയം മഴവിൽക്കൊടികളായ്...
(പവിഴമുന്തിരി...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts