ആളുമഗ്നി (വസന്തത്തിന്റെ കനല്‍ വഴികളിൽ )
This page was generated on April 16, 2024, 5:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനപ്രഭാ വർമ്മ
ഗായകര്‍രവിശങ്കർ ,രെജു ജോസഫ്‌ ,റെജി ,മാല്‍ഗുഡി ശുഭ ,ദേവിക സുബ്രഹ്മണ്യന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 12 2013 03:08:11.

ആളുമഗ്നിനാളമാണു ചെങ്കൊടി
ധീര രക്തസാക്ഷി തന്റെ
ജീവനാൽ കൊളുത്തിവെച്ച
നാളമാണു ജ്വാലയാണു ചെങ്കൊടി....
അമര സമര ദീപമാണു ചെങ്കൊടി
അമര സമര ദീപമാണു ചെങ്കൊടി...
(ആളുമഗ്നി....)

ചേറിതിൽ കളയ്ക്കു തുല്യമായി മാറുകില്ലിനി
നേരിടാൻ കരുത്തരാക്കി നമ്മളെ...
ഈ ചെങ്കൊടി..തീ ചെങ്കൊടി...
വെയിലു മങ്ങി മായവേ
പണിക്കു കൂലി വാങ്ങുവാൻ
വീറു തന്നതാം കൊടിച്ചുവപ്പിതാ...
മാറി കാലമെന്നതിൻ തുടിപ്പിതാ...
മാറി കാലമെന്നതിൻ തുടിപ്പിതാ...
(ആളുമഗ്നി....)

കൂരകൾക്കു മുന്നിലായ് ഉലാത്തുവാൻ വരേണ്ടിനി
രാഗി ഞങ്ങൾ മൂർച്ച ചേർത്തു കൊയ്ത്തുവാൾ
ഈ ഉരുക്കുവാൾ....ഈ കൊയ്ത്തുവാൾ
വെറ്റപാക്കുകൾ മുറുക്കി വന്നിടും പ്രഭുക്കളെ
മിന്നലിന്റെ മൂർച്ചയുള്ള വാക്കിതാ
മാറി ലോകമെന്നതിൻ മിടിപ്പിതാ....
മാറി ലോകമെന്നതിൻ മിടിപ്പിതാ....
(ആളുമഗ്നി....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts