എൻ പൊൻകനവിൽ [റിഥം ഓഫ് ലവ്] (സെക്കന്റ്റ് ഇന്നിംഗ്സ്‌ )
This page was generated on May 4, 2024, 1:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎബി ടോം സിറിയക്ക്
ഗാനരചനദീപ്തി ശൈലജ നായർ
ഗായകര്‍അല്‍ഫോന്‍സ് ജോസഫ് ,വി ആർ ലക്ഷ്‌മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഐഷിക
ഗാനത്തിന്റെ വരികള്‍
Last Modified: October 28 2013 16:42:23.

എൻ പൊൻ കനവിൽ...നീ ഒരു മലരായ്
നിൻ ചിരിയഴകിൽ...ഞാൻ ഒരു കണമായ്
എൻ തനുവതിൽ...കുളിരായ് പുൽകി നീ
എൻ മനമതിൽ... മഴയായ് പെയ്തു നീ..
ഇരവിലും പകലിലും നിൻമുഖം മാത്രം തേടി
അരികിലും...അകലെയും...
നിൻനിഴൽ മാത്രം കണ്ടേ...
നിൻ അനുരാഗം...ഞാൻ തിരയുകയായ്....

ഞാനീ മലർവനിയിൽ....
ഒരുകാറ്റായ് നിന്നെ പുണരുമ്പോൾ
നീയെൻ കവിളിണയിൽ....
ഇതളുകളാൽ മെല്ലെ തഴുകുമ്പോൾ..
(ഞാനീ മലർവനിയിൽ ...)
പ്രണയം...പ്രണയം മധുരമിതെൻ പ്രണയം
പ്രണയം...പ്രണയം മധുരമിതെൻ പ്രണയം

എൻ തനുവതിൽ...കുളിരായ് പുൽകി നീ
എൻ മനമതിൽ...മഴയായ് പെയ്തു നീ..
ഇരവിലും പകലിലും നിൻമുഖം മാത്രം തേടി
അരികിലും...അകലെയും....
നിൻനിഴൽ മാത്രം കണ്ടേ...
നിൻ അനുരാഗം...ഞാൻ തിരയുകയായ്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts