എന്റെ മിഴിയാണു നീ (ഫോര്‍ സെയില്‍ )
This page was generated on March 28, 2024, 8:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംടൈറ്റസ് ലണ്ടൻ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍സച്ചിൻ വാരിയർ ,തുളസി യതീന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,സന്ധ്യ വിജയൻ ,ഐശ്വര്യ ,വിജയരാഘവൻ ,സായികുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: October 30 2013 06:59:13.

എന്റെ മിഴിയാണു നീ...എന്റെ വഴിയാണു നീ..
പണ്ടേ...പണ്ടേ...തന്നെ..
എന്റെ മഴയാണു നീ...എന്റെ വെയിലാണു നീ...
അന്നും ഇന്നും എന്നും..
കണ്ണാലെ കണ്ടൂ നിന്നെ..കാതാലെ കേട്ടൂ നിന്നെ
കൈയ്യാലെ തൊട്ടൂ നിന്നെ..നീയോ കാണാതെ
നിശ്വാസക്കാറ്റേ കാറ്റേ...വെമ്പാതെ ചുമ്മാ ചുമ്മാ
ചുംബിക്കാനുണ്ടോ ഉണ്ടോ നിന്നിൽ വിമ്മിഷ്ടം...
എന്റെ മിഴിയാണു നീ...എന്റെ വഴിയാണു നീ..
പണ്ടേ...പണ്ടേ...തന്നെ..

മനസ്സിനിപ്പോഴും നാണം പറയാൻ
മാധുരമാണെങ്കിൽ നുണയാൻ കൊതിയേറി
നിന്നെ മറന്നീടാൻ വയ്യാ ഇനി വയ്യാ
നിന്നെ മറന്നാലോ..എല്ലാം തീരില്ലേ...
ആശിച്ചതെല്ലാമെല്ലാം ആഴത്തിൽ നേടും നേടും
ആശിച്ചോ ഇഷ്ടംപോലെ ഞാനും കൂട്ടില്ലേ
അമ്പാടിക്കണ്ണാ വായോ...അമ്പെല്ലാം തായോ തായോ
അൻപോടെ ഞാനിന്നെല്ലാം എന്നിലെയ്തോട്ടെ...
എന്റെ മിഴിയാണു നീ...എന്റെ വഴിയാണു നീ..
പണ്ടേ...പണ്ടേ...തന്നെ..

നീയല്ലാതാരാണെൻ കണ്ണാ നെയ്യുണ്ണാൻ
നിയില്ലായെന്നാലോ..മോഹം നോവല്ലേ...
ഇഷ്ടമഴക്കാലം പോലെ അരികെ വാ ...
നഷ്ടസുഖം പോലെ നീയോ മായല്ലേ...
സ്നേഹത്തിൻ വെണ്ണക്കിണ്ണം മോഹിക്കാനല്ലെന്നാലോ
ജീവിക്കാനല്ലീജന്മം നേരോ നേരല്ലേ
മിണ്ടാതെ പോയെന്നാലും ഇപ്പോഴുമില്ലേ ഇല്ലേ
ചോദിക്കാനെന്തോയെന്തോ ചോദ്യം നിൻ ചുണ്ടിൽ
എന്റെ മിഴിയാണു നീ...എന്റെ വഴിയാണു നീ..
പണ്ടേ...പണ്ടേ...തന്നെ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts