എന്നോമല്‍ തങ്കമേ (മനസ്സാക്ഷി )
This page was generated on May 2, 2024, 2:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംഎസ്‌ ജി കെ പിള്ള
ഗാനരചനഅഭയദേവ്
ഗായകര്‍ഗുരുവായൂർ പൊന്നമ്മ , പുഷ്പവല്ലി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2013 04:34:54.
 
എന്നോമല്‍ തങ്കമേ ഉമ്മതരാമോ ഉമ്മ
ആനന്ദപ്പൂംതിങ്കളേ എന്‍ ആരോമലേ
ആരായി വന്നിരിപ്പൂ നീ പൈതലേ
പിച്ചപ്പിച്ചവച്ചു വേഗം വരൂ മകനേ

വാസന്തസൂനമേ വാസന്തസൂനമേ ഉമ്മ തരൂ

മാതാവിന്‍ മനംമയങ്ങും സങ്കേതമേ
താതന്റെയുള്ളമൂറും സംഗീതമേ
വേഗം വേഗം വളരൂ നീ പ്രിയധനമേ

സ്വര്‍ഗ്ഗീയ ഗാനമേ ഉമ്മ തരൂ

മന്ദാരത്തൂമലരേ വന്നീടു നീ
പൊന്നാരത്തേന്മൊഴികള്‍ ചൊന്നീടു നീ
മന്ദം മന്ദം മൊഴിയൂ നീ മധുരസമേ ഉമ്മ തരൂ നീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts