അമൃതും കുളിരും (സ്വർഗ്ഗവാതിൽ )
This page was generated on April 29, 2024, 11:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍മോഹന്‍ദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 08 2013 06:23:06.

അമൃതും കുളിരും ഉയിരിന്നരുളി
എൻ ഭാവന പുൽകി മാനിനീ.....(3)
മൃദുവായ് ഒഴുകി ഹൃദയം തഴുകി
മൃദുവായ് ഒഴുകി ഹൃദയം തഴുകി
ശ്രീദേവിയായ്‌ നീയെൻ രാഗിണീ....
അമൃതും കുളിരും ഉയിരിന്നരുളി
എൻ ഭാവന പുൽകി മാനിനീ....

കവിതേ....ഓ...ഓ...ഓ...
കവിതേ മദനൻ എഴുതും കവിതേ
കരളിൻ മധുപൻ തിരയും കലികേ
നിൻ ചിരിയാകും പാൽപ്പുഴയിൽ എൻ
സ്വപ്നങ്ങൾ നീന്തുന്നു ഹംസങ്ങളായ്...
നിൻ കണ്ണിണതൻ കതിരൊളിയാലേ
മാറുന്നു ഞാനേവം രാഗാർദ്രനായ്...
വ്രീളാവദിയാം ചേതോഹരി നീ
വിടരുമി മൂകതയിൽ....
അമൃതും കുളിരും ഉയിരിന്നരുളി
എൻ ഭാവന പുൽകി മാനിനീ....

പ്രിയതേ പ്രിയമായ് നിറയും അഴകേ
വരദേ വരമായ് തുടരും മഹിതേ..
മഞ്ജിമയോലും നിൻ കവിളിണ തൻ
സിന്ദൂരം എൻ ജന്മസാഫല്യമായ്
നിർ‌വൃതിയേകും തേനിഴ പാകും
നിൻ മൗനം എൻ മുഗ്ദസംഗീതമായ്
ഏകാന്തതയിൽ ഏകാകിനി നീ
അലിയുമെൻ ചേതനയിൽ...
(അമൃതും കുളിരും....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts