ഓളു നെന്റെ (ഒരു സോപ്പെട്ടി കഥ )
This page was generated on May 13, 2024, 10:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅഭിജാത് ജോണ്‍സണ്‍
ഗാനരചനഅഫ്സൽ അബ്ദുൾ കരീം
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 18 2013 11:53:39.

ഓളു് നെന്റെ ഉള്ളിൽ വന്നു കൂടിയാ
നിന്റെ കനവിൽ കണ്ട പെണ്ണിങ്ങെത്ത്യാ
ഓളു് നെന്റെ ഉള്ളിൽ വന്നു കൂടിയാ
നിന്റെ കനവിൽ കണ്ട പെണ്ണിങ്ങെത്ത്യാ
ഏതോ തേരിലേറി ഞാൻ..പാറിയെങ്ങോ കാറ്റിലായ്
എന്നും നിന്റെ പിന്നിലായ്...പാടും മീവൽ പക്ഷിയായ്
ഒന്നൊന്നും മിണ്ടാതെ നീയെങ്ങു പോയ്
ദൂരെ സഖീ....
തോരാതെ എന്നുള്ളിൽ പെയ്തീടുമോ
എന്നും സഖീ....

ഇടവഴിയിൽ കാത്തുനിന്നു നിന്നെ
ഉള്ളിൽ തെല്ലു ഭയമായ്...
മൗനം വാചാലമായ് മെല്ലെ മെല്ലെ
തീരം തേടും വഞ്ചിയായ് ഞാൻ...
കാർമുകിലുകൾ മൂടുന്നേരം....
മീതെ പറന്നു ഞാൻ വരും
കാറ്റിലുലഞ്ഞകലുമ്പോൾ....
എന്റെ മുന്നിൽ നീ മാത്രം....
ഒന്നൊന്നും മിണ്ടാതെ നീയെങ്ങു പോയ്
ദൂരെ സഖീ....
തോരാതെ എന്നുള്ളിൽ പെയ്തീടുമോ
എന്നും സഖീ....

ഓളു് നെന്റെ ഉള്ളിൽ വന്നു കൂടിയാ
നിന്റെ കനവിൽ കണ്ട പെണ്ണിങ്ങെത്ത്യാ
ഓളു് നെന്റെ ഉള്ളിൽ വന്നു കൂടിയാ
നിന്റെ കനവിൽ കണ്ട പെണ്ണിങ്ങെത്ത്യാ
ഏതോ തേരിലേറി ഞാൻ..പാറിയെങ്ങോ കാറ്റിലായ്
എന്നും നിന്റെ പിന്നിലായ്...പാടും മീവൽ പക്ഷിയായ്
ഒന്നൊന്നും മിണ്ടാതെ നീയെങ്ങു പോയ്
ദൂരെ സഖീ....
തോരാതെ എന്നുള്ളിൽ പെയ്തീടുമോ
എന്നും സഖീ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts