കാറ്റോടും മലയടിവാരം (അവളുടെ പ്രതികാരം )
This page was generated on June 18, 2024, 8:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനകോന്നിയുര്‍ ഭാസ്‌
ഗായകര്‍പി ജയചന്ദ്രൻ ,ശ്രീലത നമ്പൂതിരി ,സി ഒ ആന്റോ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 07 2014 07:32:20.
കാറ്റോടും മലയടിവാരം പൂത്തിങ്ങനെ നിൽക്കുമ്പോൾ
കാട്ടാറിൻ കളകളഗീതം കാതിൽ വന്നെത്തുമ്പോൾ
അരയന്നം വെള്ളത്തിലാറാടി രസിക്കുമ്പോൾ
രോമാഞ്ചം മേലാകെ രോമാഞ്ചം

മന്മഥരാജകുമാരനായ ഞാനീ
ഗന്ധർവ്വപുരിയിലെഴുന്നള്ളും
അന്നെന്റെ അന്തഃപ്പുരത്തിലെ റാണിയായ്
സുന്ദരീ നിന്നെ ഞാൻ സ്വീകരിയ്ക്കും

അർജുനനമ്പെന്തിനായിരം അല്ലിയേയും കൊണ്ടുപോകുവാൻ
ആരെങ്കിലും വന്നെതിർക്കുകിൽ ആ നിമിഷം കഥ തീർത്തീടും
ട്രപ്പീസുകളിയിൽ കൈവിട്ടു നമ്മൾ പൊക്കത്തിലാടുമ്പോൾ
ദിക്കിൽ ഞാൻ നിൻ ചുണ്ടിൽ ചുടുചുംബനമലർ വിരിയിക്കും
കൈവിട്ടു കളിക്കരുതേ എന്നെ കൈവിട്ടുകളയരുതേ 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts