ഏതു സുന്ദര (നടൻ )
This page was generated on April 28, 2024, 12:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഔസേപ്പച്ചൻ
ഗാനരചനപ്രഭാ വർമ്മ
ഗായകര്‍നജീം അര്‍ഷാദ് ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,ര‌മ്യാ നമ്പീശൻ ,കെ പി എ സി ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: November 30 2013 06:21:17.

ഏതു സുന്ദര സ്വപ്നയവനിക നീക്കി നീ വന്നു...
ലോലനീലാംബരച്ചാർത്തു വകഞ്ഞു നീ വന്നു...
ആനന്ദധാരയായ് ആത്മാവിലെപ്പൊഴെൻ
ആർദ്രതേ നീയലിഞ്ഞു....
ആയിരം രമ്യ ചന്ദ്രോദയംപോലെന്നുള്ളം തെളിഞ്ഞു
ഏതു സുന്ദര സ്വപ്നയവനിക നീക്കി നീ വന്നു...

നിന്റെ മിഴിയിലെ ആഴനീലിമ തൊട്ടെടുത്തല്ലൊ
എന്റെ ഭാവന ഏഴുവാനങ്ങൾ പകർത്തീടുന്നു...
നിന്റെ കനവിൻ ചെപ്പിലെ കുങ്കുമത്താലല്ലോ
എന്റെ കാമന നൂറു സന്ധ്യാദീപ്തി തീർക്കുന്നു...
ഇല്ല നീയെന്നാകിലില്ല ഞാനും ഈ വാഴ്‌വും
പിന്നെയെന്തുണ്ടാകും ഇരുളും മൃതിയുമല്ലാതെ...
ഏതു സുന്ദര സ്വപ്നയവനിക നീക്കി നീ വന്നു...
ലോലനീലാംബരച്ചാർത്തു വകഞ്ഞു നീ വന്നു...

നിൻ നിലാവിൻ ചെമ്പകം പൂത്തുലഞ്ഞാലല്ലോ
എന്റെ ലോകമിതാകെ സൗരഭപൂർ‌ണ്ണമാവുന്നു
നിന്റെ തംബുരു ഇന്നുണർത്തും ശ്രുതികളാലല്ലോ
എന്റെ മൗനനഭസ്സു സംഗീതാർദ്രമാവുന്നു...
ഇല്ല നീയെന്നാകിലില്ല സ്വപ്നവും ഞാനും
പിന്നെയെന്തുണ്ടാകുവാൻ നെടു നിദ്രയല്ലാതെ...
(ഏതു സുന്ദര....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts