ദൂരെ മാനത്ത് (വീപ്പിങ്ങ് ബോയ് )
This page was generated on May 4, 2024, 7:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആനന്ദ് മധുസൂദനന്‍
ഗാനരചനആനന്ദ് മധുസൂദനന്‍
ഗായകര്‍ആനന്ദ് മധുസൂദനന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 29 2013 03:03:33.

ദൂരെ മാനത്തു് തിങ്കൾ ഒഴുകുന്നു
ചിരിതൂകി ആരോ പാടുന്നു...
ദൂരെ മാനത്തു് വെൺ തിങ്കൾ ഒഴുകുന്നു
ചിരിതൂകി ആരോ പാടുന്നു...
കുറുകും വെൺ പ്രാവിവളോ
വിടരും പൂ മൊട്ടിവളോ...
ഒഴുകും തേൻ പുഴയിവളോ ..
നീ എനിക്കു കൂട്ടു വരുമോ....
(കുറുകും...)

കാതിൽ കുളിരാകും...ചെറു
പൂന്തേൻ മൊഴിയായി
കാറ്റുചൊല്ലും കഥകളിലെല്ലാം
പെൺമനസ്സിൽ ഒളിഞ്ഞിരിക്കും
പ്രണയം മറനീക്കി...
ഒരു മഴവില്ലഴകോടെ
നിൻ കനവിൽ തെളിഞ്ഞതെല്ലാം
ദൂതു വന്ന മേഘം മഴയായ്
എന്നിൽ പെയ്തൊഴിയെ...
ഒരു മിന്നൽ ചിരി തൂകി...ഓ...ഓ....
ദൂരെ മാനത്തു് തിങ്കൾ ഒഴുകുന്നു
ചിരിതൂകി ആരോ പാടുന്നു...(2)

ആരു പറഞ്ഞു ആരു പറഞ്ഞു
മാൻ‌മിഴി കോപം പൂണ്ടെന്നു്...
ആരു പറഞ്ഞു ആരു പറഞ്ഞു
ഇഷ്ടംകൂടാൻ മടിയെന്നു്...
(ആരു പറഞ്ഞു...)

കാതിൽ കുളിരാകും...ചെറു
പൂന്തേൻ മൊഴിയായി
കാറ്റുചൊല്ലും കഥകളിലെല്ലാം
പെൺമനസ്സിൽ ഒളിഞ്ഞിരിക്കും
പ്രണയം മറനീക്കി...
ഒരു മഴവില്ലഴകോടെ
നിൻ കനവിൽ തെളിഞ്ഞതെല്ലാം
ദൂതു വന്ന മേഘം മഴയായ്
എന്നിൽ പെയ്തൊഴിയെ...
ഒരു മിന്നൽ ചിരി തൂകി...ഓ...ഓ....
മാഷ അല്ലാഹ്...മാഷ അല്ലാഹ്
മാഷ അല്ലാഹ്...മാഷ അല്ലാഹ്..(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts