കാമോപമ രൂപൻ (സ്വപാനം )
This page was generated on April 28, 2024, 4:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ഗാനരചനപരമ്പരാഗതം (ബാലകവി രാമശാസ്ത്രികൾ)
ഗായകര്‍കോട്ടക്കല്‍ മധു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 14 2013 19:14:04.

കാമോപമ രൂപൻ കമനൻ
വന്നു നിദ്രയിൽ....
കാമോപമ രൂപൻ കമനൻ
വന്നു നിദ്രയിൽ....
കാമിനീ മമ സവിധേ...
കാമിനീ മമ സവിധേ...
ശ്യാമകമലദളകോമളകളേബരൻ
ശ്യാമകമലദളകോമളകളേബരൻ....
വാമമിഴിമാർ മതിവലയ്ക്കും മഞ്ജുഹസിതൻ...
വാമമിഴിമാർ മതിവലയ്ക്കും മഞ്ജുഹസിതൻ...
പൂന്തേൻ മൊഴി അവൻ ഏകാന്തേ മെല്ലെ അണഞ്ഞു
പൂന്തേൻ മൊഴി അവൻ ഏകാന്തേ മെല്ലെ അണഞ്ഞു...
കാന്തേന്ദു മണിമേടകമ്രതളിമമതിൽ
കാന്തേന്ദു മണിമേടകമ്രതളിമമതിൽ...
ചന്തം ഇയലും മുഖചെന്താമരയിൽ നിന്നു..
ചന്തം ഇയലും മുഖചെന്താമരയിൽ നിന്നു..
ചിന്തും മധു തന്നെന്റെ...
ചിന്തും മധു തന്നെന്റെ...പന്തുമുലമേൽ ചേർന്നു...
ചിന്തും മധു തന്നെന്റെ...പന്തുമുലമേൽ ചേർന്നു...

ലോലലോല പല്ലവ ലീലകോലും അംഗുലീ...
ലോലലോല പല്ലവ ലീലകോലും അംഗുലീ...
ജാലം കൊണ്ടു തലോടി ജാതരൂപമേനിയെ
അംഗുലീജാലം കൊണ്ടു തലോടി ജാതരൂപമേനിയെ...
നീലവേണി എന്നുടെ നീവി തന്നുടെ ബന്ധ-
നീലവേണി എന്നുടെ നീവി തന്നുടെ ബന്ധ-
ചാലനം തുടർന്നപ്പോൾ
ബന്ധചാലനം തുടർന്നപ്പോൾ...
ചലമിഴി ഉണർന്നു ഞാൻ....
ബന്ധചാലനം തുടർന്നപ്പോൾ...
ചലമിഴി ഉണർന്നു ഞാൻ...ആ...
അന്നേരമതിമാത്രം അളികാളികാഭവേണി
അന്നേരമതിമാത്രം അളികാളികാഭവേണി
സന്നതനുലതികാ സ്വിന്നത കലർന്നുമേ...
സന്നതനുലതികാ സ്വിന്നത കലർന്നുമേ...
ഉന്നത കുചങ്ങളിൽ ഉളവായി പുളകങ്ങൾ
ഉന്നത കുചങ്ങളിൽ ഉളവായി പുളകങ്ങൾ...
മുന്നിൽ നിന്നവനെന്റെ മിന്നൽപോലെ മറഞ്ഞു
മുന്നിൽ നിന്നവനെന്റെ മിന്നൽപോലെ മറഞ്ഞു
മുന്നിൽ നിന്നവനെന്റെ മിന്നൽപോലെ മറഞ്ഞു...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts