അന്തരംഗമീവിധം (സ്വപാനം )
This page was generated on May 5, 2024, 6:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ഗാനരചനമനോജ് കുറൂര്‍
ഗായകര്‍ഇടപ്പള്ളി അജിത്ത് ,വിവേക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 13 2014 03:07:28.

അന്തരംഗമീവിധമെന്തുവന്നു വേദനപൂണ്ടതി-
നില്ല വീണ്ടുമുത്സവകാലം
സ്വന്തമെന്നഭാവമൊടുള്ളിലേന്തിഭംഗികളിന്നവ
വെന്തുപോയി മായികജാലം...
അന്നറിഞ്ഞ സ്വർഗ്ഗമതിൻ വിലാസനർത്തനരംഗം
മന്നിലുള്ളതല്ലനുരാഗം...
ചിഞ്ചിലങ്ങളാർന്ന ചിലങ്കകൾക്കു ചേർന്ന വിപഞ്ചിക
മഞ്ജുനാദരഞ്ജിതഗാനം...
ഇന്നതിന്റെയോർമ്മ തെളിഞ്ഞുമാഞ്ഞു പൌർണ്ണമികാലേ
മണ്ണിൽ വന്ന ദേവത പോലെ...
പച്ചയാർന്നിടങ്ങളിലാകവേ പടർന്ന ചുവപ്പിൽ
പാറിവീണു രാഗപരാഗം
കല്പസൂനമില്ല തരുക്കളില്ല നന്ദനമല്ലിതു
കല്പകാലവർഷവിഹാരം
വെന്തുപോയി വിണ്ടലമിണ്ടലാർന്ന ഡിംഡിമ നാദ...
ചണ്ഡവാത താണ്ഡവ രംഗം....

ത ധിം ധിം...ത ധിം ധിം ധിം...ത ധിം ധിം..ത ധിം..
ത ധിം ധിം...ത ധിം ധിം ധിം...ത ധിം ധിം..ത ധിം..

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts