ഹലീ ഹലീയോ (ബാല്യകാലസഖി )
This page was generated on May 2, 2024, 9:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷഹബാസ് അമൻ
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍ഷഹബാസ് അമൻ ,പുഷ്പവതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 13 2014 03:12:56.

ആ നമ്മളു കണ്ടില്ലെന്നാ...ആരോരുമിതറിയില്ലെന്നാ
പൂങ്കോഴീം പെടയും തമ്മിലു്
ശിങ്കാരം കിണ്ണാണം..അമ്പടി അവളുടെ നാമൂസ്സു്...
(ആ നമ്മളു....)

ഓളഴകിയ കൺ‌വല വീശി..ഓനതിലൊരു മീനായ്‌ വീണു
പൊയ്യാരമൊരുമ്മിണി വലുതാ...
നാണക്കേടായല്ലോ ഞമ്മളു മുണ്ടാൻ നിക്കണ്ടാ...(2)

മാളോരുടെ മനതുമുഴുക്കെ
മാന്തുന്നൊരു നെഗളിപ്പാണേ...ഹേ ഹെ ഹേയ്..
ഉശിരിലൊരിക്കലു് മിശറു കടിച്ചാൽ
മാറാത്തൊരു നൊമ്പരമാണേ....
(ആ നമ്മളു....)

ആരെന്തുപറഞ്ഞാലെന്താ നേരറിയാൻ ആളുണ്ടിവിടെ
നെറിവുപൊലിക്കണ മുഹബത്താണിതു്
ശീമാന്മാർ അങ്ങിനെ പറയുന്നു...
ആ നിങ്ങളു കണ്ടീലൊന്നും...ഈ ദുനിയാവതിലിലൊന്നും
പൂങ്കോഴീം പെടയും തമ്മിലു്
ശിങ്കാരം കിണ്ണാണം..കണ്ടാലാർക്കും കൊതിയാവ്ന്നേ...

ഹലീ ഹലീയോ...ഹലീ ഹുലാലോ...
ഹലീ ഹലീയോ...ഹലീ ഹുലാലോ...(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts