കുന്നിമണിക്കുന്നിലൊരു (ദി പവർ ഓഫ് സൈലൻസ് )
This page was generated on April 26, 2024, 8:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരതീഷ് വേഗ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,പല്ലവി പുരോഹിത്‌
ഗാനത്തിന്റെ വരികള്‍
Last Modified: December 11 2013 16:57:53.

കുന്നിമണിക്കുന്നിലൊരു കുഞ്ഞു സൂര്യൻ...
കുനുകുനെ വിരിയണ നേരത്തു്...(2)
കാതോടു് കഥയോതുമോ...നീ..
കണ്ണോടു് കനവോതുമോ...
മഴവിൽപ്പൂത്താലം തിരിയുഴിയും നേരം
മനസ്സിൻ ആകാശം തെളിയുന്നീ നേരം
ഇളവെയിലാടകളാലെ...
ഒരു തളിരുടൽ മൂടിയതാരാണു്..
ഇടവഴി പാടി പായും..
കാണാക്കാറ്റോ....
കുന്നിമണിക്കുന്നിലൊരു കുഞ്ഞു സൂര്യൻ...
കുനുകുനെ വിരിയണ നേരത്തു്...
കാതോടു് കഥയോതുമോ...നീ..
കണ്ണോടു് കനവോതുമോ...

നറുമഴ പെയ്യും നെഞ്ചിലാകെ
നനുനനെയിളകും വെണ്ണിലാവേ...
നിറയൂ നിനവിനു കാവലായ്...ചാരുതേ...
പാതിമെയ്യുമായ് കൂട്ടു ചേർന്നൊരെൻ
പ്രാണവേണുവിൽ ഈണമായി നീ
ഇനിയും പതിയെ മധുരം നിറയെ
പകരാമോ....
കുന്നിമണിക്കുന്നിലൊരു കുഞ്ഞു സൂര്യൻ...
കുനുകുനെ വിരിയണ നേരത്തു്...
കാതോടു് കഥയോതുമോ...നീ..
കണ്ണോടു് കനവോതുമോ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts