ഓമനപ്പൂവേ (ഒരു ഇന്ത്യൻ പ്രണയകഥ )
This page was generated on June 20, 2024, 11:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിദ്യാസാഗര്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍നജീം അര്‍ഷാദ് ,അഭിരാമി അജയ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,അമല പോൾ
ഗാനത്തിന്റെ വരികള്‍
Last Modified: December 17 2013 07:02:21.

ഓമനപ്പൂവേ.....
ഓമനക്കോമളത്താമരപ്പൂവേ...രാവുമാഞ്ഞില്ലേ
ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ....
ദാഹിച്ചു മോഹിച്ചു തേനുണ്ണുവാൻ ഞാൻ ഓടി വന്നില്ലേ
മിഴികൾ നീ തുറന്നാട്ടെ..മധുര തേൻ പകർന്നാട്ടെ...
പാദസര താളം കേൾക്കെ കാതിനിന്നോണമായി
വാർമുടിയിലേതോ പൂവായ് പാതയിൽ വീണുപോയി...
പറയാനെന്തോ വീണ്ടും ചുണ്ടിൽ തങ്ങി മിണ്ടാൻ വയ്യാ....
ഓമനപ്പൂവേ.....
ഹാ ഓമനക്കോമളത്താമരപ്പൂവേ...രാവുമാഞ്ഞില്ലേ
ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ....

നീ ഒരു തെന്നലായ്...ഞാൻ ഒരു ചില്ലയായ്...
ആടിയുലഞ്ഞുപോയ്...വിലോലനായ്....
ഞാൻ ഒരു ദീപമായ്...നീ അതിൽ നാളമായ്
ആളിയുണർന്നുപോയ്...പ്രകാശമായ്...
പ്രണയാകാശമേ...ചിറകേകീടുമോ...
ഒരു പൂമ്പാറ്റയായ്‌ പറന്നേറീടുവാൻ...
കണ്ണിലെ മലരമ്പിനാലെന്റെ തങ്കമേ മുറിവേറ്റു ഞാൻ...
ഓമനപ്പൂവേ.....
ഓമനക്കോമളത്താമരപ്പൂവേ...രാവുമാഞ്ഞില്ലേ
ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ....
കാറൊളിച്ചേലുള്ള പോക്കിരിവണ്ടേ നാണമാവില്ലേ...
ദൂരെ മാറി നിന്നൂടേ...പാതിരാ താരക കാണൂല്ലേ....

കാർമുകിൽ തുണ്ടുമേൽ വാർമഴവില്ലുപോൽ...
മാറിലുണർന്നിടാൻ വരുന്നു ഞാൻ...
പാലൊളിച്ചന്ദ്രികേ പാതിരാപ്പാലപോൽ
പൂത്തു മറിഞ്ഞു ഞാൻ ഒരോർമ്മയിൽ...
ഒരു പൂമാരിയായ് ഇനി ഈ മേനിയിൽ
തഴുകാനല്ലയോ ഇതിലെ വന്നു നീ...
എങ്ങനെ ഇനി എങ്ങനെ നിന്നിൽനിന്നു-
വേർപെടുമൊന്നു ഞാൻ
ഓമനപ്പൂവേ.....
ഓമനക്കോമളത്താമരപ്പൂവേ...രാവുമാഞ്ഞില്ലേ
ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ....
കാറൊളിച്ചേലുള്ള പോക്കിരിവണ്ടേ നാണമാവില്ലേ...
ദൂരെ മാറി നിന്നൂടേ...പാതിരാ താരക കാണൂല്ലേ....
പാദസര താളം കേൾക്കെ കാതിനിന്നോണമായി
വാർമുടിയിലേതോ പൂവായ് പാതയിൽ വീണുപോയി...
പറയാനെന്തോ വീണ്ടും ചുണ്ടിൽ തങ്ങി
മിണ്ടാൻ വയ്യാ....

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts