ശ്യാമ മേഘമേ (ഒരു ഇന്ത്യൻ പ്രണയകഥ )
This page was generated on June 15, 2024, 12:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിദ്യാസാഗര്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2013 03:42:03.

ശ്യാമ മേഘമേ...ശ്യാമ മേഘമേ...
കടലിലോ കരയിലോ തിരയുവതാരെ
മഴയുടെ കുടവുമായ് അലയുന്നു ദൂരെ....
വിജനമീ ഗഗനമാം തിരുവഴിയിലൂടെ..
ശ്യാമ മേഘമേ...ശ്യാമ മേഘമേ...

സൂര്യനും മൗനം..ആഴിയും മൗനം...
ഈറൻ മുകിലേ നീയാരോ....
രാവിനു വേണോ...പകലിനു വേണോ....
മൂകാംബരമോ നിൻ തോഴി...
നിറമാറിടം ചുരന്നു നിലാവു പോലവേ
ചിരതാരകൾ പിടഞ്ഞൂ മിഴി നീരു വാർന്നപ്പോൾ...
ഇടനെഞ്ചു നീറി മെല്ലെ അലമാലതന്നിലായ്
ആരൊഴുക്കി പോൽ....
ശ്യാമ മേഘമേ...ശ്യാമ മേഘമേ...

കാറ്റല കണ്ടോ...മാമല കണ്ടോ
ദൂരെ മായും നിൻ തോണി...
ഓർമ്മയിൽ ഉണ്ടോ...മറവിയിൽ ഉണ്ടോ...
ഒരു താരാട്ടിൻ പൊൻപീലി...
തിരയാനിടങ്ങൾ തീർന്നു...രാവു മായവേ....
വഴിദീപവും പൊലിഞ്ഞു നിഴലാടി വീഴവേ...
പടിവാതിലൊന്നു ചാരി വെറും ആശ്രുധാരയായ്...
പെയ്തൊഴിഞ്ഞുവോ...
(ശ്യാമ മേഘമേ....)
 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts