ഇനിയുമീറൻ (ഫ്ലാറ്റ് നമ്പർ 4 ബി )
This page was generated on May 5, 2024, 12:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംനിഖിൽ പ്രഭ
ഗാനരചനഎം ടി റിയാസ്
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2014 04:40:20.

ഇനിയുമീറനണിയുമോ...നിൻ
ആർദ്രമാം മിഴി രണ്ടിലും...
ജീവരാഗമാകുമോ...ഈ
മൗനമാം നിൻ തേങ്ങലും
കനവിന്റെ വാതിലിന്നു്...
ഇരുൾ വീണു മൂടിയോർമ്മകൾ
എൻ മൗനമേ...പ്രിയ മൗനമേ...
ഇനിയുമീറനണിയുമോ...നിൻ
ആർദ്രമാം മിഴി രണ്ടിലും...

നീയുറങ്ങും രാവിലെ
നറു വെണ്ണിലാവായ് തീർന്നു ഞാൻ...
എന്റെ പ്രാണനേകിയും
നിൻ കാവലാളായ്‌ നിന്നു ഞാൻ...
ഉഷസ്സിന്റെ ശയ്യയിൽ
എൻ തലോടലേറ്റുണർന്നുവോ...(2)
മനസ്സിൽ നീ വന്നുദിച്ചു
കിനാവിൻ പൊൻതൂവലായ്..
ഇനിയുമീറനണിയുമോ...നിൻ
ആർദ്രമാം മിഴി രണ്ടിലും...

ശോകമാനമാകുമോ
ഈ നോവുപേറുമീ മനം
താളമേകുകില്ലയോ
ഈ ജീവിത വഴിത്താരയിൽ...
കണ്ണുനീരിൻ തുള്ളികൾ
നിൻ കവിൾത്തടങ്ങൾ പുൽകിയോ...(2)
നിനക്കായ്‌ എൻ അന്തരംഗം
കൊതിക്കും ഈ വേളയിൽ...
(ഇനിയുമീറനണിയുമോ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts