വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | തേജ് മെര്വിന് |
ഗാനരചന | പരമ്പരാഗതം |
ഗായകര്‍ | നീന നാസര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അനുമോള്‍ ,ഇർഷാദ് അലി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 11 2014 03:43:40.
മാര്‍ത്തോമ്മാന്‍ നന്മയാലൊന്നു തുടങ്ങുന്നു... നന്നായ് വരേണമേയിന്നു് ഉത്തമനായ മിശിഹാ തിരുവുള്ളം ഉണ്മയെഴുന്നള്‍ക വേണം.... കാദീശനായി എഴുന്നള്ളിവന്നിട്ടു് കര്‍പ്പൂരപ്പന്തലകമേ.... കൈക്കൂപ്പി നേർന്നു ഞാൻ പെറ്റുവളര്‍ത്തോരു കന്നിമകളെ ഞാന്‍ നിന്നെ.... തോളും തുടയും മുഖവും മണിമാറും യോഗത്താലേ പരിശുണ്ടു്.... എന്റെ മകളേപ്പരമേറ്റി വയ്പ്പോളും എന്മനസ്സോ പതറുന്നു.... നെല്ലും ആ നീരും പരമേറ്റിവച്ചാറെ എന്മനസ്സോ തെളിയുന്നു..... ചെമ്പകപ്പൂവിൻ നിറം ചൊല്ലാം പെണ്ണിനു് ചെമ്മേയരുള്‍പെറ്റ പെണ്ണു്... പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നു ഉലകിൽ ഇവള്ക്കൊത്തോരില്ല.... നല്ലൊരു നേരം മണക്കോലം പുക്കാറെ നന്നായ്ക വേണമിതെന്നു്... കാരണമായവരെല്ലാരും കൂടീട്ടു് നന്മ വരുത്തിത്തരേണം. ആലോഹനായനുമന്പന് മിശിഹായും കൂടെത്തുണയ്ക്കയിവര്ക്കു്.... |