മഴയാണ് പെണ്ണേ (പൊന്നരയൻ )
This page was generated on April 28, 2024, 8:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജെയിംസ് പാറേക്കാട്ടിൽ
ഗാനരചനജിബിൻ എടവനക്കാട് ,സ്നേഹചന്ദ്രൻ എഴിക്കര
ഗായകര്‍വിജയ്‌ യേശുദാസ്‌ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 11 2014 03:42:25.

ഓ...ഓ...ഓ...
മഴയാണു പെണ്ണേ എന്റെ മനസ്സാകെ
മഴയാണു പെണ്ണേ എന്റെ മനസ്സാകെ
മഴയത്തു നീ ഇളം വെയിലായ് വന്നാൽ
മനസ്സാകെ തെളിയുമെൻ കണ്ണാളേ...
വെയിലാണു പൊന്നേ എന്റെ മനമാകെ
വെയിലാണു പൊന്നേ എന്റെ മനമാകെ
വെയിലത്തു നീ ഇളം മഴയായ് വന്നാൽ
മനമാകെ കുളിരുമെൻ പുന്നാരേ...
ഓ ഓ ഓഹോ...ഓ ഓ ഓഹോ...

കരയായി ഞാൻ കൂടും കടലായി നീ
അലതല്ലി അരികിൽ വന്നണയില്ലെൻ പെണ്ണേ
അണയില്ലെൻ പെണ്ണേ...
കടലായാലും നീ കരയായാലും
അരികിൽ‌വന്നലതല്ലി അണയുവാൻ മോഹം...
അണയുവാൻ മോഹം...
(മഴയാണു പെണ്ണേ...)

മഴപെയ്ത മണ്ണിന്റെ മനമൊന്നു കാണുവാൻ
അരയന്നു മോഹമായ് അഴകുള്ളെൻ പെണ്ണേ...
അഴകുള്ളെൻ പെണ്ണേ...
മഴയായാലും നീ വെയിലായാലും ഈ
അരയന്നു കാവൽ ഈ അരയത്തി എന്നും...
അരയത്തി എന്നും...
(മഴയാണു പെണ്ണേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts