കണ്ണാടിവാതില്‍ (ലണ്ടൻ ബ്രിഡ്ജ് )
This page was generated on July 27, 2024, 1:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 19 2014 03:31:29.

കണ്ണാടിവാതിൽ നീ തുറന്നുവോ...
അഞ്ചാറുപൂക്കൾ നീ എറിഞ്ഞുവോ...
നെഞ്ചോടുചേർത്തു് ഞാൻ ഉണർന്നുപോയ്
അരികേ...നിന്നെ കണ്ടീലാ...
(കണ്ണാടിവാതിൽ...)
ഈ മഞ്ഞുകാലത്തിലേകാന്തദാഹത്തിൽ
ആളുന്നു തീയെന്നപോൽ...
ഹേമന്തരാവിന്റെ ആഴത്തിൽ നിന്നേതോ
നാളങ്ങളായെന്നിൽ നീ...

വെണ്മുകിലേ...താണിറങ്ങി വാ....
താഴ്‌വരയേ...നീ പുണർന്നുവാ...
വെണ്മുകിലേ....പൂ ചൊരിഞ്ഞു വാ...
തൂമഞ്ഞുമായ്...വെണ്മുകിലേ...
കണ്ണാടിവാതിൽ നീ തുറന്നുവോ...
അരികേ...നിന്നെ കണ്ടീലാ...

സൂചി മുഖീ...ജാലങ്ങളാൽ
കൈനീട്ടുമീ വനങ്ങൾ...
ഏതോർമ്മയിൽ ചായുന്നിതാ...
ഈറൻ ലതാംഗുരങ്ങൾ...
ഒരേയൊരു പൂവിൻ മൂകസ്മിതം
ഒരായിരം പൂക്കൾ പെയ്യുന്നുവോ..
ഒരേയൊരു കാറ്റിൻ ലോലസ്വരം
ഒരായിരം ഗാനം മൂളുന്നുവോ..
അനുരാഗമതിലോലമൃദുമന്ത്രമായ്
ഉദയാംശു ചൊരിയുന്നുവോ...
വെണ്മുകിലേ...താണിറങ്ങി വാ....
താഴ്‌വരയേ...നീ പുണർന്നുവാ...
വെണ്മുകിലേ....പൂ ചൊരിഞ്ഞു വാ...
തൂമഞ്ഞുമായ്...വെണ്മുകിലേ...

വെൺപ്രാവുകൾ പാറുന്നൊരീ
ആകാശ മൗനങ്ങളിൽ...
പൊൻ പൈനുകൾ കൈ കോർക്കുമീ
ഉല്ലാസ തീരങ്ങളിൽ..
ഹാ വരാനൊരുങ്ങുന്ന പൂക്കാലമേ
വിലോല സായാഹ്ന സൗവർണ്ണമേ...
മനോമരാളങ്ങൾ നീന്തുന്നിതാ...
സരോവരങ്ങൾതൻ ഓളങ്ങളിൽ...
പ്രണയാർദ്രമൊരുഭാവസങ്കീർത്തനം
ഹൃദയത്തിൽ ഉണരുന്നുവോ....
(കണ്ണാടിവാതിൽ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts