ചെമ്മാന ചേലുരുക്കി (മാന്നാർ മത്തായി സ്പീക്കിങ്ങ് II )
This page was generated on May 2, 2024, 7:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനനികേഷ് ചെമ്പിലോട്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ടീനു ടെലെൻസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 23 2014 12:07:44.

ചെമ്മാനചേലുരുക്കി
ഇങ്ങാരേകൂടൊരുക്കി
കിനാവായ് നീ
ഉർ‌വ്വശി....ഉർ‌വ്വശി..

മുകിലറിയാമെയ് ചേർന്നുലാവും
നിറമഴവില്ലിൻ ചേലപോലെ
കണ്ണിലാളും വിസ്മയങ്ങളോ മുന്നിലാടുന്നു..
കാലമേകും നാടകങ്ങൾ വാഴ്‌വിൻ സന്ദേശമോ...

ആപാദം പൊന്നുമൂടും ആകാശത്തിങ്കളോരോ
സാഗരത്തിരയ്ക്കുമീതെയായ്‌
സാദരം മുകർന്നലിഞ്ഞുപോയ്‌
മുന്നിലായി മിന്നിമായും
മിന്നലോ ജീവിതങ്ങൾ
സംഗമോത്സാഹമോടെ...
യാഹു യാഹു...
തരത്തര...തരത്തര...
തരത്തര...രാരാ രാരാ രാര രാ...

വന്നൊരീ വേളയിൽ
അങ്കത്തിൻ തുങ്കാരവം...

ചെമ്മാനചേലുരുക്കി ഇങ്ങാരേകൂടൊരുക്കി
കിനാവായ് നീ
ഉർ‌വ്വശി....ഉർ‌വ്വശി..

ആതിരാ രാവുമേവും പാതിരാ ജാലകത്തിൻ
വാതിലിൽ വിളക്കണഞ്ഞതോ
താരകൾ ചിരിച്ചുണർ‌ന്നതോ
ഒത്തു നാം എത്തി വീണ്ടും
പുത്തനാം വേദിയൊന്നിൽ
നൃത്തമാടിത്തുടിക്കാം....

തരത്തര...തരത്തര...
തരത്തര...രാരാ രാരാ രാര രാ...

പോരുമീ കോലങ്ങൾ
ഉള്ളത്തിൽ തുള്ളാടുന്നേ...

ചെമ്മാനചേലുരുക്കി ഇങ്ങാരേകൂടൊരുക്കി
കിനാവായ് നീ
ഉർ‌വ്വശി....ഉർ‌വ്വശി..

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts