മിഴികളോരോ ഋതുവസന്തം (മാന്നാർ മത്തായി സ്പീക്കിങ്ങ് II )
This page was generated on April 27, 2024, 10:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനനികേഷ് ചെമ്പിലോട്
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 23 2014 12:06:00.

മിഴികളോരോ ഋതുവസന്തം

മിഴികളോരോ ഋതുവസന്തം
തിരയുമോമൽ ശലഭമായ്
ചില്ലുപൂവൽ ചില്ലയിൽ
പീലിനീർത്തും മോഹമായ്

മിഴികളോരോ ഋതുവസന്തം
തിരയുമോമൽ ശലഭമായ്
ചില്ലുപൂവൽ ചില്ലയിൽ
പീലിനീർത്തും മോഹമായ്..

കുന്നിറങ്ങും കുറുമ്പുകാറ്റിൻ
കൈ തലോടും ശാഖിയിൽ
മെല്ലെയൊന്നുണർന്നാടിവന്നൊരി
മൈനകൾ ചിന്തുപാടിയോ...
മിന്നാരപ്പൊന്നും മിന്നും ഒളിനുറുങ്ങിൻ
മഞ്ചാടിച്ചന്തം ചിന്തും ചൊടിയിലോരോ
സല്ലാപത്തേനും കൊണ്ടേ കിളികളണയേ...

നൂപുരം ചാർത്തുമാശകൾ
നേർത്തമാരിയായ് പെയ്തിറങ്ങിയോ...
സാന്ധ്യ സൗവ്വർ‌ണ്ണകാന്തി
തേടുന്ന മേഘഹംസങ്ങൾ മാഞ്ഞുവോ
നീരാടിപ്പാടിപ്പോരും പുലരിമഞ്ഞിൽ
പൂഞ്ചോല ചൂളം മൂളും കുരുവികൾക്കും
ചേലോലക്കൂടൊന്നേകും വനികയകലേ...

മിഴികളോരോ ഋതുവസന്തം
തിരയുമോമൽ ശലഭമായ്
ചില്ലുപൂവൽ ചില്ലയിൽ
പീലിനീർത്തും മോഹമായ്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts