എന്നാലും (ഡയൽ 1091 )
This page was generated on April 26, 2024, 11:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍നജീം അര്‍ഷാദ് ,രശ്മി സതീഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 22 2014 09:19:00.

എന്നാലും മിന്നലേ നീയെൻ നെഞ്ചം തകർത്തുവോ...
കൈയെത്തും ദൂരേ നീ വന്നു് കനലായ് മാറിയോ...
തെളിമാനം കുളിർ തന്നൊരീ നാളിൽ
അറിയാതെ മനം പിടഞ്ഞൊരു നേരം..
വെണ്ണിലാവേ നീയും ഞാനും
തമ്മിൽച്ചേർന്നലിഞ്ഞു പിരിയാതെ...
ഇന്നു നിന്റെ കരൾ നീറി മഴക്കാറൊരുങ്ങിയോ മേലേ...

കണ്ണുകൾ തമ്മിൽ കഥ പറയുമ്പോൾ
കരളു പറിച്ചു കൊടുക്കരുതേ....
ഓർക്കുക നിങ്ങൾ ഒരു നിമിഷം
ഒരു മായാമോഹന വലയമിതോ...(2)

ചിറകു കുഴഞ്ഞു് വീണവരും
ചിതയിലമർന്നു് എരിഞ്ഞവരും
ചരിതമിതെന്നും തുടരുന്നു
ചതിയുടെ പകയുടെ കാണാക്കയങ്ങൾ
കാത്തിരിക്കുന്നു...മുന്നിൽ കാത്തിരിക്കുന്നൂ..

കണ്ണുകൾ തമ്മിൽ കഥ പറയുമ്പോൾ
കരളു പറിച്ചു കൊടുക്കരുതേ....
ഓർക്കുക നിങ്ങൾ ഒരു നിമിഷം
ഒരു മായാമോഹന വലയമിതോ...(2)

നൊന്തുവളർത്തിയ ഹൃദയങ്ങൾ
വെന്തുപിടഞ്ഞു് അണയുകയോ..
ഇരുളിൽ വഴികൾ തേടാതെ
വ്യഥയുടെ ചുഴിയുടെ തീരാനോവിൽ
തോറ്റുപോകാതെ കൈയിൽ കോർത്തുപോകാതെ...
(എന്നാലും മിന്നലേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts