ഉള്ളത്തിൽ നിൻ (അമർക്കളം )
This page was generated on May 1, 2024, 7:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഭരദ്വാജ്
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശാലിനി ,അജിത് കുമാർ ,നാസര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 13 2014 04:19:24.

ഉള്ളത്തിൽ നിൻ നാമ മന്ത്രങ്ങൾ പാടി
ഇന്നുന്മത്തയാകുന്നു ഞാൻ...
പൂവോടു മിണ്ടാത്ത കാറ്റേതുമുണ്ടോ
കുളിർ പൂഞ്ചോല ചോദിക്കയായ്
മണ്ണിൽ നീ പൂന്തേൻ തുമ്പിയായി
എന്റെ ജീവന്റെ പൂവാടിയിൽ...
ഞാൻ പിറക്കും മുൻപേ പൊന്നേ നീ പിറന്നുവോ
ഞാൻ കൊതിച്ചതൊക്കെയിനി
വാങ്ങിടും ഞാൻ നിന്നിൽ നിന്നു നാളെ..
ഉള്ളത്തിൽ നിൻ നാമ മന്ത്രങ്ങൾ പാടി
ഇന്നുന്മത്തയാകുന്നു ഞാൻ...

ചോക്ലേറ്റ് നായകനേ...റോഡിൻ റോമിയോയേ
പ്രേമിക്കാൻ പെൺ‌കൾ വരില്ലാ...
തൊട്ടാൽ‌വാടികളോടിഷ്ടം കൂടില്ലാ
മോഹിക്കാൻ ഞങ്ങൾ വരില്ലാ...
വിരിഞ്ഞ നിന്റെ ചുണ്ടിൽ ഒരു മുത്തമേകിടാൻ
തുളുമ്പി നിന്ന ദാഹം അതെന്തു വിദ്യയോ
നിന്നെപ്പോലൊരാളൊന്നു നീ..
നീ പോയാൽ ഞാനുമില്ലിനി...
നീ രസിക്കും വീണയായ് മാറിയിന്നു ഞാൻ...
ആറ്റുനോറ്റു കാത്തിരുന്നു...
(ഉള്ളത്തിൽ...)

നീയാം തീയിലായ് ഞാൻ കുളിർ കായും
തീയായ് നീ മാറുക...
നീയാം ചോലയിൽ ഞാൻ മീനായ്‌ മാറും
ചോലയായ്‌ നീ മാറുക...
നീ വീരനായ കള്ളൻ..എല്ലാരും ചൊല്ലിടും
നീരുറവപ്പാറയായി നിന്നെ കാണ്മു ഞാൻ
സിരകളിൽ നീ ശോണധാരയായ്
ജീവനിൽ നീ ശ്വാസവീചിയായ്...
നീ വസിക്കും കൂരയെൻ വസന്തമാളിക
ജന്മജന്മ ബന്ധപുണ്യം
(ഉള്ളത്തിൽ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts