നീ തന്നു (ഹാപ്പി ജേര്‍ണി )
This page was generated on February 25, 2020, 5:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ഗോപി സുന്ദർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലാൽ ,ജയസൂര്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 13 2014 04:19:00.

നീ തന്നു ആരാരും മോഹിക്കും ചങ്ങാത്തം
ആകാശം കയ്യെത്താൻ ഉള്ളാകെ ആഘോഷം
ഇരവില്ലാ...പകലില്ലാ...ഹൃദയങ്ങൾ തമ്മിൽ ഇഴ പാകി
നിമിഷങ്ങൾ കളയാതെ നുകരുന്നു ഞങ്ങൾ സുഖം...

മറ്റാരിലുമധികമെന്നെ അറിയുമെന്നും സ്നേഹിതൻ
മറയില്ലാതെന്തുമേതും പറയുവാനും സ്നേഹിതൻ
കുറവുകളെ അറിയുമവൻ..പിഴവുകളിൽ തുണയുമവൻ
വഴിമുഴുവൻ നിഴലുമവൻ..ഒടുവിൽ വരെ തുഴയുമവൻ...
ആ....ഏതൊരു പ്രാർത്ഥന തന്നതാണെന്റെ കൈകളിൽ ഈ വരം
അവനിലൂടറിയുന്നു ഞാൻ ഉലകിലെന്തിനും ഉത്തരം....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts