വിടപറയുമെൻ (എട്ടേകാല്‍ സെക്കന്‍ഡ്‌ )
This page was generated on April 27, 2024, 1:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംകെ സന്തോഷ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പത്മസൂര്യ ഗോവിന്ദ് ,മിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 26 2014 05:26:54.

ഉം..ഉം..ഉം..ങുഹു ഉം...ഉം..
ഉം..ഉം..ഉം..ങുഹു ഉം...ഉം...

വിടപറയുമെൻ സായാഹ്നമേ
വിടപറയുമെൻ സായാഹ്നമേ...
ഇരുളലകളിൽ താഴുന്നുവോ
ശോകാർദ്രമീ തിരമാലകൾ..
അവിരാമമായ് ശ്രുതിമീട്ടവേ
നിറതാരകൾ വിറകൊൾകവേ
വിടപറയുമെൻ സായാഹ്നമേ....

പാതിയിലൊരു പാട്ടു് കഴിയേ
പാതിയിലൊരു പാട്ടു് കഴിയേ...
ഓർമ്മയിലൊരു വാക്കു മുറിയേ....
അതിലോലമേതോ മൃദുപാദതാളം
പാതിവഴിയേ മാഞ്ഞുമറയേ
പാതനിറയേ മൗനമണയേ
നിഴലായി ഞാൻ തീരങ്ങളിൽ...
വിടപറയുമെൻ സായാഹ്നമേ..

വാസരവധു പോയതെവിടെ
ആകുലമൊരു മേഘമിവിടെ
ഉദയാംശുപോലെ നിഴൽമാല മാറ്റി
വീണ്ടുമൊരുനാൾ നീ വരില്ലേ
മൂടുമിരുളിൽ പോരുകില്ലേ....
അലയുന്നു ഞാൻ ഓരങ്ങളിൽ
വിടപറയുമെൻ സായാഹ്നമേ...
ഉം..ഉം..ഉം..ങുഹു ഉം...ഉം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts