മുറ്റത്തു നിക്കണ (ചക്കരമാമ്പഴം )
This page was generated on May 13, 2024, 11:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷിജേഷ് കുഞ്ഞിരാമൻ
ഗാനരചനബേക്കർ മേതല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:13.

മുറ്റത്തു നിക്കണ മുത്തശ്ശിമാവിലെ
ചക്കരമാമ്പഴം ചാടിപ്പറിക്കുവാൻ
ചങ്ങാതിമാരേ വാ...ചങ്ങാതിമാരേ വാ...
മാനംമുട്ടണ വല്ല്യകൊമ്പിലെ
മാങ്ങകൾ കേറി പറിച്ചെടുത്തോടുവാൻ
ചങ്ങാതിമാരേ വാ...ചങ്ങാതിമാരേ വാ..(2)

ഛിൽ ഛിൽ ഛിൽ ഛിൽ ചാടിനടക്കുന്ന
അണ്ണാന്റെ കയ്യിലെ മാങ്ങ കണ്ടോ...
കാകാ കാകാ പാടിനടക്കുന്ന
കാക്കേടെ കയ്യിലെ മാങ്ങ കണ്ടോ...
(ഛിൽ ഛിൽ...)
ഓടിക്കരുതേ അണ്ണാനെ...
പായിക്കരുതേ കാക്കകളെ...
ആവോളം തിന്നു രസിച്ചോട്ടേ...
(ഓടിക്കരുതേ...)
(മുറ്റത്തു നിക്കണ...)

രിമ രിമ രിമ രിമപാ
പമരി പമരി സാ...
രിമ രിമ രിമ രിമപാ..
ആ...ആ...ആ..ആ...

കിളിയേ കിളിയേ വരുമോ വേഗം...
തരുമോ മധുരം കിനിയും മാങ്ങാ...
മഴയായ്...വെയിലായ് വരുമോ കാറ്റായ്
തരുമോ മധുരം കിനിയും മാങ്ങാ.....
(കിളിയേ കിളിയേ...)
(മുറ്റത്തു നിക്കണ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts