നാരീമണീ നാടോടീ (മിസ്റ്റര്‍ മൈക്കിള്‍ )
This page was generated on April 29, 2024, 2:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംചക്രവര്‍ത്തി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി ജയചന്ദ്രൻ ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുതിരവട്ടം പപ്പു ,ശ്രീലത നമ്പൂതിരി
ഗാനത്തിന്റെ വരികള്‍
Last Modified: August 15 2020 06:26:31.
നാരീമണീ നാടോടീ മദനചൂഢാമണീ ഗുൽഫി ശൃംഗാരീ - 2
പെണ്ണിനേതോ തേനിമ്പം നെഞ്ചിലാകെ ഭൂകമ്പം
എന്തിനാണോ ആരംഭം ഗോവക്കാരീ നൃത്തമാടിവാ ഹഹഹാ..
നാരീമണീ നാടോടീ മദനചൂഢാമണീ ഗുൽഫി ശൃംഗാരീ...

ഹോയ് ഹോയ് ആ ആഹാ...

അരയന്നപ്പിടപോലെ നടകൊള്ളുന്നോ
കളവേണി കയറൂരി കുതികൊള്ളുന്നോ
നാവ് താളംതെറ്റിയോ കാല് രാഗം തെറ്റിയോ
നാടനിത്ര വീര്യമോ ചെ ചെ ചെ ചെ
കൊല്ലല്ലേ പെണ്ണേ എന്നെ ഞാൻ നിന്റെ ഭർത്താവല്ലേ അല്ലേ അല്ലേ
കൊല്ലല്ലേ പെണ്ണേ എന്നെ ഞാൻ നിന്റെ ഭർത്താവല്ലേ
നിന്നിലാകെ ലാവണ്യം മെയ്യിലാകെ താരുണ്യം
കണ്ണിലാകെ ശൃംഗാരം ഗോവക്കാരീ നൃത്തമാടിവാ
ഹഹഹഹാ...
നാരീമണീ നാടോടീ മദനചൂഢാമണീ ഗുൽഫി ശൃംഗാരീ...

ആ...ലാലാ....ലാലാലാ...

അഴകുള്ള മൃദുമേനി വിറകൊള്ളുന്നോ
അടിയോടെ മധുവാണി നിലം‌പറ്റുന്നോ
മൂള ഓളം തെറ്റിയോ ബോധമാകെ പറ്റിയോ
നാടനിത്ര വീര്യമോ ചെ ചെ ചെ ചെ
തല്ലല്ലേ പൊന്നേ എന്നെ നീയെന്റെ റിങ്കുവല്ലേ
അയ്യോ അയ്യോ
മുത്തല്ലേ പൊന്നേ എന്നോ നീയെന്റെ പപ്പ്സല്ലേ
തൊട്ടിലാടി പൂമഞ്ചം ഒത്തുചേർന്നു തേൻ‌ നെഞ്ചം
തമ്മിലേകി പൂമുത്തം ഗോവക്കാരീ നൃത്തമാടിവാ
ഹഹഹാ...
(നാരീമണീ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts