വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ജയൻ ബി ഏഴുമാന്തുരുത്ത് |
ഗാനരചന | ജയകുമാർ കെ പവിത്രൻ |
ഗായകര്‍ | എം ജി ശ്രീകുമാർ ,റിയ രാജു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 20 2014 08:35:27.
സ്നേഹദൂതികേ പോരുമോ ജീവനിൽ ഹൃദയവേദിയിൽ പാടുവാൻ കൂടുമോ...(2) ഒരുനാളെന്നിലെ മന്ത്രശ്രുതിയായ് ചേരുമോ... സ്നേഹദൂതികേ പോരുമോ ജീവനിൽ ഹൃദയവേദിയിൽ പാടുവാൻ കൂടുമോ... പേലവമാകും ചൊടികൾ തേടുമീണം പകരുമോ നാഥാ ഇളനീർത്തുള്ളിപോലെ ഇനിയെന്റെ മൗനം മൊഴിയും വാക്കുകൾ അറിയുമോ തോഴീ രാഗാലാപമായി പാടും മൂകരാഗം മൂളുന്നു നിന്നിൽ വീണു കേഴുന്നു... ഒഴുകും..തിരയൊഴിയും... തീരത്തിന്നോരത്തു് നീലക്കടമ്പിന്റെ ചാരത്തു് മഞ്ചാടി മുത്താകും എൻമാനസം സ്നേഹഗായകാ പോരുമോ ജീവനിൽ ഹൃദയവേദിയിൽ പാടുവാൻ പോരുമോ... നിനയാതെ എന്നിൽ മഴതൻ ഇന്ദ്രജാലം നിൻ വിരൽത്തുമ്പിൻ തളിരായ് പെയ്തു മാഞ്ഞോ... ഇലമർമ്മരങ്ങൾ ഉതിരുന്നേരം എന്നെ കേൾക്കുകയില്ലേ മനസ്സിൻ മന്ത്രമായ് നീ... മഞ്ഞിൻ കുഞ്ഞു തൂവൽ ചിറകും വീശി അണയൂ നൽകാം ഞാൻ എന്നും കണ്ണീരു കാണാത്ത സൗഭാഗ്യസിന്ദൂര- സായൂജ്യമൊന്നെന്റെ പെണ്ണിന്നു സമ്മാനമായ്... സ്നേഹദൂതികേ പോരുമോ ജീവനിൽ ഹൃദയവേദിയിൽ പാടുവാൻ കൂടുമോ... ഒരുനാളെന്നിലെ മന്ത്രശ്രുതിയായ് ചേരുമോ... സ്നേഹഗായകാ പോരുമോ ജീവനിൽ ഹൃദയവേദിയിൽ പാടുവാൻ കൂടുമോ... |