വെള്ളിത്തിങ്കള്‍ (ഹാങ്ങ്‌ഓവർ അവസാനിക്കുന്നേ ഇല്ല )
This page was generated on April 29, 2024, 4:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമെജോ ജോസഫ്
ഗാനരചനമുരുകൻ കാട്ടാക്കട ,ജോഫി കൈലാസ്
ഗായകര്‍നജീം അര്‍ഷാദ് ,ഷാരോൺ ജോസഫ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 22 2014 04:06:37.

ഏഹേ..ഏ....ഏഹേ..ഏയ്.....
വെള്ളിത്തിങ്കൾ ചെപ്പുണർന്ന നെഞ്ചു പാടി
വിണ്ണിൻ എരിവേനൽ വീണമീട്ടും ദേവതയോ
മഞ്ഞുതുള്ളി മുത്തുവീണെന്നുള്ളം തുള്ളി..
പൊന്നിൻ ഇളവെയിൽ വീണുറങ്ങും പെണ്ണിവളോ...
ഒരു പൂവിതൾ മഴത്താരം നാണത്തിൽ കൊഞ്ചിയാലും
നിൻ‌ ചിരിമലരുകൾ കൊലുസ്സുമായ്
വെണ്‍തൂവൽ കതിരാടും സ്നേഹത്താൽ നിറയുമീ
മോഹങ്ങൾ കുളിരുമായ്...
കണ്ണിൽ പെയ്യും മോഹം വിങ്ങും പ്രേമം ചൂടുമീ
യാമം തരളിതമായ്....
കൈയിൽ നെയ്യും ദാഹം മുങ്ങും വാനം നുകരുമീ
തീരം തേടുകയായ്...
വെള്ളിത്തിങ്കൾ ചെപ്പുണർന്ന നെഞ്ചു പാടി
വിണ്ണിൻ എരിവേനൽ വീണമീട്ടും സ്നേഹിതനോ...
ഹാ...ഹാ...ഹാ...ആ...ആ....(2)

ഉയിരിലേ...നിനവുകൾ ഉണരുമീ കിളികളായ്
കനവിലേ....പുലരികൾ നിറയുമീ....
പൂങ്കിനാവും തെന്നൽ ഒളിയും പാടും അഴകായ്
കോടമഞ്ഞും മിന്നൽ കുളിരിൻ പൂങ്കാറ്റിൻ ചുണ്ടിൽ
വെണ്‍പദം വാനം അതിലൂറും കണങ്ങളിൽ
എൻ സ്വരം പാടും അതിലാഴും നിറങ്ങളിൽ...(2)

വെള്ളിത്തിങ്കൾ ചെപ്പുണർന്ന നെഞ്ചു പാടി
വിണ്ണിൻ എരിവേനൽ വീണമീട്ടും ദേവതയോ
മഞ്ഞുതുള്ളി മുത്തുവീണെന്നുള്ളം തുള്ളി..
പൊന്നിൻ ഇളവെയിൽ വീണുറങ്ങും പെണ്ണിവളോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts