ഊദിൻ പുക (റ്റു നൂറ വിത്ത് ലൗ )
This page was generated on April 29, 2024, 9:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമോഹന്‍ സിതാര
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മം‌മ്ത മോഹൻ‌ദാസ്
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2014 04:49:43.

ഊദിൻ പുക മൂടുന്നൊരു മൊഞ്ചു് നീ നൂറാ
ഉള്ളിൽ മണമായ് തങ്ങിടും അത്തറേ....നൂറാ
ഊദിൻ പുക മൂടുന്നൊരു മൊഞ്ചു് നീ നൂറാ
ഉള്ളിൽ മണമായ് തങ്ങിടും അത്തറേ....നൂറാ....
മുല്ലമൊട്ടോ ചുണ്ടിൽ നീളേ...ചൂടുമെൻ നൂറാ
കണ്ടു നിൽക്കും ഖൽബിൻ കണ്ണിൽ...നീന്തി നീ നൂറാ...
ഇരുളലയകലണ വെളുവെളെ തെളിയണ
നൂർജഹാൻ നീയേ....

കൊലുസ്സിളകിയ കൊഞ്ചലാണിവൾ
മധുമഴയുടെ തുള്ളിയാണിവൾ
വന്നിറങ്ങി നീ വിൺ‌മലർക്ക് പോൽ എൻ മൻസിലിൽ...
പഴമൊഴിയുടെ തട്ടമിട്ടവൾ
പുതുമൊഴിയുടെ പാട്ടുകേട്ടവൾ
നെഞ്ചിനുള്ളിലോ ചന്ദനക്കുടം പോലാണിവൾ
നന്മക്കിവൾ മിന്നും പൊന്നു്
തിന്മക്കിവൾ പൊള്ളും ജിന്നു്...
ഇബിലീസ് മെനക്കെട്ടു് മെനയുമൊരിരവിലെ
പടച്ചവൻ അരുളിയ പിറയിവളു്...
പിറയുടെ കുളിരല നിറയണ കരളിലെ
പുതുകനി വിളമ്പണ ചുണമകളു്...
ഓഹോ...ഹോ ..ഓഹൊഹോ..ഒഹൊഹോ...ഹോ...(2)
ഊദിൻ പുക മൂടുന്നൊരു മൊഞ്ചു് നീ നൂറാ
ഉള്ളിൽ മണമായ് തങ്ങിടും അത്തറേ....നൂറാ...

ഇശലുകളിലെ രാഗമാണിവൾ
ഗസലുകളിലെ താളമാണിവൾ
ആശയാകുമെൻ നീലയാഴിതൻ മുത്താണിവൾ
മരമൊരുവരമെന്നു ചൊന്നവൾ
മരുമനസ്സിലെ സംസമാണിവൾ
അമ്പിളിക്കണം നിൻ കവിൾത്തടം നൂറുമ്മകൾ
രംഗാണിവൾ റബ്ബേ റബ്ബേ
ചങ്കിൻ സ്വരം ഡബ്ബേ ഡബ്ബേ
കിലുകിലെ കിലുകിലെ കിലുങ്ങണ വളയുടെ
കളകളമിളകണ കുറുമ്പിവളു്...
അലുവയിലലിയണ മധുരിമ കലരണ
കനവിലു് വിളയണ കരിമ്പിവളു്...
ഓഹോ...ഹോ ..ഓഹൊഹോ..ഒഹൊഹോ...ഹോ...(2)

ഊദിൻ പുക മൂടുന്നൊരു മൊഞ്ചു് നീ നൂറാ
ഉള്ളിൽ മണമായ് തങ്ങിടും അത്തറേ....നൂറാ
ഊദിൻ പുക മൂടുന്നൊരു മൊഞ്ചു് നീ നൂറാ
ഉള്ളിൽ മണമായ് തങ്ങിടും അത്തറേ....നൂറാ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts