ധനുമാസ പാലാഴി (രസം )
This page was generated on May 4, 2024, 1:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംജോബ് കുര്യൻ
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ഇന്ദ്രജിത് സുകുമാരൻ ,വരുണ ഷെട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2014 03:45:03.

ധനുമാസപ്പാലാഴി തിര തുള്ളും
പൂ തിരുവാതിരയിൽ
പാട്ടിലലിയും ആടി ഉലയും പാതിരാവിനു ലഹരി...
(ധനുമാസ....)

മനസ്സുനിറയെ പനിനീർ കുളിരും
മണവുമണിയും മറുനാടൻ പെണ്ണേ...
മറുനാടൻ മലയാളിപ്പെണ്ണേ...
ആമന്ദം ഇളകി നിന്നിൽ
ഹേമന്ത സ്വപ്നതരംഗം...
(മനസ്സു നിറയെ...)

അംഗനമാരേ മംഗല്യപ്പെരുമയെഴും
ശൃംഗാരസ്മൃതികളുമായ്...
പൂവമ്പൻ കാമനകൾക്കരുമയരചനാം
വമ്പന‌നം‌ഗനു മെയ് കൊടു്
ശിവപെരുമാൾ തിരുമേനിയിൽ അശരീരിയായവനു്
തിരുവാതിര നൊയമ്പിനാൽ മെയ് കൊടു്...

ചാന്തുചന്ദനം ചിന്തൂരക്കുറിയുമായ്
അഴകൊഴുകിടുമുടനടകളുമായ്...
കളകാകളി പാടിക്കൊണ്ടിളകും മുടി-
മാടിക്കൊണ്ടയ്യാ അയ്യയ്യാ...
മെയ്യാരപ്പൊൻകണിയൊടു മൊയ്യാരപ്പുകിലൊടുമാ
കാമനെ എതിരേൽക്കാം...

ഇണങ്ങി കുമ്മി അടിച്ചിടേണം...
അവനെ വണങ്ങി കുമ്മി അടിച്ചിടേണം....(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts