മണ്ണിൽ പതിയുമീ (ഗോഡ്സ് ഓൺ കൺ‌ട്രി )
This page was generated on April 28, 2024, 3:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,ദിവ്യ എസ് മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,മൈഥിലി ബാലചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: May 14 2014 13:30:25.

മണ്ണിൽ പതിയുമീ സൂര്യമിഴി ഇവിടേ...
മണ്ണിൽ പിടയുമീ തുള്ളിജലമിവിടേ...(2)
നെഞ്ചിലൊരു നറുതളിരുകൾ വെറുതേ വെറുതേ
തീരാതെ പെയ്യും മണ്ണിൽ...
മായുവതെന്തിനോ....ഏതിനോ...
പോകാമീ ദൂരം നീളേ....
തേടുവതാരെയോ...ആരെയോ....
മണ്ണിൽ പതിയുമീ സൂര്യമിഴി ഇവിടേ...
മണ്ണിൽ പിടയുമീ തുള്ളിജലമിവിടേ...

വിടരുമീ മിഴിയിലെന്നുമേ
നിറയുമീ മുഖമിതെന്റെയോ..
പതിയെ തഴുകിടും പല പല കനവുകൾ
അരികെ ഉണരുമിതിവളുടെ നിനവുകൾ
കുളിരുമായ് പുണരുമി ഇരവിലിനിയുമെൻ
ഹൃദയവും വിരലിലായ് പതിയെ ചേരും...

കാത്തിരുന്നൊരീ പുലർകാലമേ...
പുണ്യമായിടാൻ പോരൂ...നീ
മായാതെ ഇന്നീ വിണ്ണിൽ
താരകമായി നീ മിന്നിയോ...
പോകാമീ ദൂരം നീളേ...
കൈകളിലായി നീ ചേർന്നുവോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts