മഞ്ഞിൻ ഈറൻ (ഡിയർ ഫ്രണ്ട്സ് )
This page was generated on May 1, 2024, 5:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎല്‍ ജെ ബെന്‍സണ്‍
ഗാനരചനചുനക്കര രാമന്‍കുട്ടി ,പാര്‍‌വ്വതി ശിവകുമാര്‍
ഗായകര്‍വിധു പ്രതാപ് ,ലക്ഷ്മി ബെൻസൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍VS Vishwakumar ,സൗപർണ്ണിക
ഗാനത്തിന്റെ വരികള്‍
Last Modified: May 08 2014 06:46:28.

മഞ്ഞിൻ ഈറൻ തൂവൽ മെയ്യിൽ മൂടും പൂമൈനേ
മനസ്സിൻ മിഴിയിൽ പ്രണയോന്മാദം മലരായ് വിടരുമ്പോൾ
മതിമുഖി നീ എന്നിൽ...മദഭര ലാസ്യത്തിൽ
മയങ്ങി മരന്ദസുഗന്ധമായ്‌ മാറൂ..
മഞ്ഞിൻ ഈറൻ തൂവൽ മെയ്യിൽ മൂടും പൂമൈനേ
മനസ്സിൻ മിഴിയിൽ പ്രണയോന്മാദം മലരായ് വിടരുമ്പോൾ...

അഴകിന്റെ ഇന്ദുപുഷ്പമായി വിടരും
ഹൃദയതരള കലികേ....
ഇനി എന്റെ സ്വപ്നശയ്യതോറും അണയും
പ്രണയ മധുര മഴയായ്
നീയെൻ കരളിതളിൽ...പുളകം പെയ്തു വരൂ...
മായാ മുരളികയിൽ...മധുരം പാടി വരൂ...
ഒരു സ്വർണ്ണവീണ അണിയുന്ന രാഗം
മനസ്സിൽ നീ തരൂ...
മദനപ്പൂ തരൂ....
മഞ്ഞിൻ ഈറൻ തൂവൽ മെയ്യിൽ മൂടും പൂമൈനേ
മനസ്സിൻ മിഴിയിൽ പ്രണയോന്മാദം മലരായ് വിടരുമ്പോൾ....

കുളിരിന്റെ ചന്ദ്രശില്പമായി വിടരും
കനക ലസിത കവിതേ...
ഇതളിട്ടൊരെന്റെ സ്വർഗ്ഗവാതിൽ നടയിൽ
ചിറകു വിടർത്തിയണയൂ...
മായാ ഹരിണികയായ് ഇഴകൾ നെയ്തു തരൂ...
താരിൻ ചൊടികളിലെ ചിരിയും തൂകി വരൂ...
മണിമാറിലെന്നും അണിയുന്ന മേനി
പകരം നീ തരൂ...
പവിഴം പോൽ വരൂ...
(മഞ്ഞിൻ ഈറൻ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts