മഞ്ഞായ് പെയ്ത നിന്നെ (ആശാ ബ്ലാക്ക് )
This page was generated on May 1, 2024, 5:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജെസിൻ ജോർജ്ജ്
ഗാനരചനദിനനാഥ് പുത്തഞ്ചേരി
ഗായകര്‍സച്ചിൻ വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2014 15:49:20.

മഞ്ഞായ്‌ പെയ്ത നിന്നെ കാറ്റാൽ തൊടുന്ന നേരം
എങ്ങോ മേയും പാട്ടായ് പറന്നൂ...
തെന്നൽ ചാഞ്ഞ കൊമ്പിൽ താളം പകർന്ന പൂവേ...
നിന്നെ ചുറ്റും വണ്ടായ് പറന്നൂ...
നിറസന്ധ്യ നെയ്ത നിൻ...മിഴിയിലെ...
നിലാ വിടരും വനിയിൽ...
മഴ പെയ്തു തോർന്നൊരെൻ...
കനവിലെ...നിറം പകരാൻ...അറിയാതൊരു നാൾ...

ഞാൻ പാടും പാട്ടിലെ...തീ മിന്നൽ ചൂടിലും
പൊൻ മേഘക്കൂട്ടിലായ്...നീ മിന്നും താരമായ്
പൂന്തിങ്കൾ ചാർത്തിലെ...മുത്തോലും മുത്തുമായ്
കണ്‍കോണിൽ കാത്തു ഞാൻ...എന്നോമൽ ചന്ദ്രികേ...

ആ...ആ...ആ....ആ....
പൊൻ വെയിൽത്തുമ്പിൽ കോടികൾ തുന്നും...
മാരിവില്ലേഴഴകായ്...
നീയെൻ മുന്നിൽ നേർത്തൊരു രാവിൻ...ചിറകു തലോടും
ഈ മണിത്തിങ്കളായി നീ....
ചിരിത്തുമ്പ പൂത്ത നിൻ...
കവിളിലെ സുഖം അറിയും നിമിഷം...
കുളിർ കാറ്റു നൂൽക്കുമെൻ
കരളിലെ സ്വനം നുകരാൻ വരുമോ ഇനിയും...

ഞാൻ പാടും പാട്ടിലെ...തീ മിന്നൽ ചൂടിലും
പൊൻമേഘക്കൂട്ടിലായ്...നീ മിന്നും താരമായ്
പൂന്തിങ്കൾ ചാർത്തിലെ...മുത്തോലും മുത്തുമായ്
കണ്‍കോണിൽ കാത്തു ഞാൻ...എന്നോമൽ ചന്ദ്രികേ...
(ഞാൻ പാടും പാട്ടിലെ....)
ആ...ആ....ആ....ആ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts