നിങ്ങടെ നാട്ടിൽ (ആശാ ബ്ലാക്ക് )
This page was generated on April 29, 2024, 7:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജെസിൻ ജോർജ്ജ്
ഗാനരചനദിനനാഥ് പുത്തഞ്ചേരി
ഗായകര്‍നിരഞ്ജ് സുരേഷ് ,അന്ന കുരുവിള ,ജെസിൻ ജോർജ്ജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അർജ്ജുൻ ലാൽ ,ഭഗത് മാനുവല്‍ ,കോട്ടയം നസീർ
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2014 15:49:50.

നിങ്ങടെ നാട്ടിൽ കോമരങ്ങൾക്കു്
നാലും മൂന്നും വെച്ചു് കൊമ്പുണ്ടോ...
ആരോ പറഞ്ഞപ്പം കയറുമെടുത്തു്
കണ്ടോനെ തല്ലാൻ പോകാറുണ്ടോ...
കാർന്നോന്മാരെല്ലാം തലകുത്തി നിന്നാലും
ഈ നാട്ടിലിന്നൊന്നും സമ്മതിക്കൂല്ലാ...
നന്നാവൂല്ലാ നന്നാവൂല്ലാ
ഞങ്ങളെ തല്ലേണ്ട നന്നാവൂല്ലാ...
നന്നാവൂല്ലാ നന്നാവൂല്ലാ.....
ഈ നാട്ടിലിന്നൊന്നും നന്നാവൂല്ലാ.....
ചാറ്റിങ്ങും ചീറ്റിങ്ങും ഫ്ല്ർട്ടിങ്ങും ഡേറ്റിങ്ങും
സിസി തീർന്നോർക്കു് പറഞ്ഞതല്ലാ...
ഓൺലൈനിൽ മിന്നും അപ്ഡേറ്റായ് മാറും
ഞങ്ങടെ സ്പീഡിൽ ഗൂഗിൾ തളരും...
ഫേസ് ബുക്കിൽ തിമിർത്തും ഭൂലോകം നിവർത്തും
ഞങ്ങളെ തടയാൻ സമ്മതിക്കൂല്ല...

നന്നാവൂല്ലാ നന്നാവൂല്ലാ
ഞങ്ങളെ തല്ലേണ്ട നന്നാവൂല്ലാ...
നന്നാവൂല്ലാ നന്നാവൂല്ലാ.....
ഈ നാട്ടിലിന്നൊന്നും നന്നാവൂല്ലാ.....

ലേറ്റസ്റ്റ് ട്രെൻഡ്സും ടേസ്റ്റ്ഫുൾ ജീൻസും
വാട്സപ്പും വൈബറും വി ചാറ്റും
വീട്ടാർക്കോ തിരിയില്ല..നാട്ടാർക്കോ അറിയില്ല
ഞങ്ങൾടെ വോഫൈ നെറ്റ് വേൾഡ് കിംഗ്‌
ഹാങ്ങൗട്ടിനിറങ്ങും മിഡ്നൈറ്റിൽ മടങ്ങും
ഞങ്ങളെ തിരുത്താൻ സമ്മതിക്കൂല്ലാ...

നന്നാവൂല്ലാ നന്നാവൂല്ലാ
ഞങ്ങളെ തല്ലേണ്ട നന്നാവൂല്ലാ....

നന്നാവൂല്ലാ നന്നാവൂല്ലാ..
ഞങ്ങളെ തല്ലേണ്ട നന്നാവൂല്ലാ...
നന്നാവൂല്ലാ നന്നാവൂല്ലാ.....
ഈ നാട്ടിലിന്നൊന്നും നന്നാവൂല്ലാ....(3)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts