ഉൾക്കണ്ണിൽ വിങ്ങൽ (ആശാ ബ്ലാക്ക് )
This page was generated on May 1, 2024, 7:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജെസിൻ ജോർജ്ജ്
ഗാനരചനദിനനാഥ് പുത്തഞ്ചേരി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2014 15:52:01.

ഉൾക്കണ്ണിൽ വിങ്ങൽ മാത്രം...
ഉൾ‌ത്താരിൽ മൗനം മാത്രം
ഈ നെഞ്ചിൽ തീരാനോവിൻ നാളമായ്
എരിയും തീനാളം പോലെ
തളരുന്നെൻ പ്രാണൻ പോലെ
പെയ്യാതെ നിൽക്കുന്നേതോ രാത്രികൾ
താതൻ കൈയ്യിൽ മിന്നും മിന്നൽ മുത്തേ...
നീ ഇന്നെൻ മാറിൽ ചായും മലരമ്പിളി
ആരിരോ...പൂമിഴി ചാരു്..
ആരാരോ...എൻ മുകിലുറങ്ങു്...
വേനൽക്കാറ്റിൻ ചൂടിൽ എൻ ഉള്ളം പൊള്ളും നേരം
നീ ഇന്നെൻ നെഞ്ചിൽ ചാഞ്ഞുറങ്ങു്...
ആ...ആ...ആ...ആ...

പകലുകളിൽ ഇരുളിൻ കാണാനിഴൽ
ഇന്നു് ദൂരേ...അലിവിൻ തീരങ്ങളും
മഴ മെനയും കഥയിൽപ്പോലും
നിറനോവിൻ താരാട്ടും താളങ്ങളും
എല്ലാമെല്ലാം കാതിൽ മെല്ലെ ചൊല്ലാം
കൺപീലിത്തുമ്പിൽ മിന്നും കനവുറങ്ങിയോ...
ആരിരോ...പൂമിഴി ചാരു്..
ആരാരോ...എൻ മുകിലുറങ്ങു്...
വേനൽക്കാറ്റിൻ ചൂടിൽ എൻ ഉള്ളം പൊള്ളും നേരം
നീ ഇന്നെൻ നെഞ്ചിൽ ചാഞ്ഞുറങ്ങു്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts