വെള്ളിനൂൽ ചോലകൾ (വൈറ്റ് ബോയ്സ് )
This page was generated on May 7, 2024, 9:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരമേഷ് നാരായണ്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍നജീം അര്‍ഷാദ് ,മധുശ്രീ നാരായൺ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 17 2015 10:07:25.

വെള്ളിനൂല്‍ച്ചോലകള്‍ മലമാറിലെ ചേലകള്‍
കുഞ്ഞിളം പൂക്കളില്‍ പുതുമഞ്ഞുനീര്‍ത്തുള്ളികള്‍
മിന്നും മഞ്ഞിന്‍ കണങ്ങള്‍ അതു വാരിച്ചൂടും നിറങ്ങള്‍
കാട്ടിലെ പാട്ടു കേള്‍ക്കാനിതിലേ വായോ.. വായോ.. വായോ..

ഇടയ്ക്കൊന്നു വേണം മനസ്സിനു ചായാന്‍
ഇലച്ചാര്‍ത്തു നീര്‍ത്തും താഴ്‌വാരം ദൂരേ
അതിലാകെ മൗനമാര്‍ന്ന് നാം വീഴുമെന്നെന്തിനോ
എന്‍ ജീവനൊരു മേഘമായ് പാറുമതിലോലമായ്
(വെള്ളിനൂല്‍ച്ചോലകള്‍)

പുലര്‍ക്കാറ്റിലാകെ കിലുങ്ങുന്നു മെല്ലെ
ചിരിച്ചെപ്പു പോലെ മന്ദാരപ്പൂക്കള്‍
അതിലേതു പൂക്കളായ് നാം മാറിയിന്നങ്ങനെ
ഒരു നൂറു മഴവില്ലുകള്‍ ചൂടി മലമേടുകള്‍
(വെള്ളിനൂല്‍ച്ചോലകള്‍) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts