തുമ്പപ്പൂ [പാത്തോസ്] (പൂമഠത്തെ പെണ്ണ് )
This page was generated on April 26, 2024, 4:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ് ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഉണ്ണിമേരി ,സത്യകല
ഗാനത്തിന്റെ വരികള്‍
Last Modified: June 29 2014 17:53:46.

തുമ്പപ്പൂ ചോറു വേണം
കറികൾ നൂറു വേണം
ചന്ദനപ്പലകയിട്ടു് തങ്കത്തളിക വെച്ചു്
ചന്തത്തിൽ ഒരുക്കേണം...നമ്മൾ
അമ്മയ്ക്കൊരമൃതേത്തു്....
(തുമ്പപ്പൂ...)

നെഞ്ചിലെ സ്നേഹത്തിൻ നറുനെയ്യു്
ഈ ജന്മപുണ്യത്തിൻ കുളിർതൈരു്
എന്നും നമ്മൾക്കു് മധുരിക്കുവാനായ്
അമ്മതൻ പുഞ്ചിരി പാൽപ്പായസം...

ഓമനക്കുട്ടന്റെ കനവുകൾ തൻ
താരിലും തളിരിലും കണ്ണീരു്...
മൗനദുഃഖങ്ങൾ എന്നിൽ നിറയ്ക്കും
മോഹഭംഗത്തിൻ പെരിയാറു്...

തുമ്പപ്പൂ ചോറു വേണം
കറികൾ നൂറു വേണം
ചന്ദനപ്പലകയിട്ടു് തങ്കത്തളിക വെച്ചു്
ചന്തത്തിൽ ഒരുക്കേണം...നമ്മൾ
അമ്മയ്ക്കൊരമൃതേത്തു്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts