ഏദൻ തോട്ടം [മായാതീരം] (ആങ്ഗ്രി ബേബീസ് ഇൻ ലൌ )
This page was generated on April 20, 2024, 11:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനഅനൂപ് മേനോൻ
ഗായകര്‍നിഖിൽ മാത്യൂ ,റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനൂപ് മേനോൻ ,ഭാവന
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2014 03:37:38.

ഏദൻ തോട്ടം തേടിപ്പായും ചിങ്കാരിക്കാറ്റും
അന്തിച്ചോപ്പിൽ മിന്നിത്തെന്നും നക്ഷത്രക്കുഞ്ഞും
വരവേല്പിന്നായ് വനമേട്ടിൽ വർണ്ണം പെയ്യുന്നു
നീയും ഞാനും തേടും മായാതീരം...
അരികിൽ നീ അണയും നേരം അലിയും മുകിലലകൾ...
വിരിയും പൊൻവെയിലിൻ താഴെ തണലിൻ പൂക്കുടകൾ...
(ഏദൻ തോട്ടം...)

ദൂരം തേടും മിഴികൾ ഉള്ളിന്നുള്ളിൽ
താരും തേനും എന്തേ പുൽകുന്നൂ...
പോകും നേരമകലേ...സഖി ഞാൻ കാതിലൊന്നു കൊഞ്ചും...
അന്നുതൊട്ടെൻ നെഞ്ചരികിൽ കുറുമൊഴി
തരും ദിനം വരമോരോ ജന്മം
വഴികൾ പൂവിടുമീ ജാലം...കുളിരുപനിമതികൾ...
രതിതൻ രാമഴയിൻ മേലേ..നനയും ഞാനിനിമേൽ...

കാണാതീരമണയേ...പെണ്ണിൻ ഉള്ളിൽ
പാദസരമേളമേറുന്നോ...
ചായും വെള്ളിനിഴലിൽ...ഒരുനാൾ നിന്നെയൊന്നു ചേർക്കും
അന്നുതൊട്ടെൻ രാവറയിൽ മധുമൊഴി
വരും...നേരം കഥയോരോ മൗനം...
അരികിൽ നീ അണയും നേരം..ഉടയും തരിവളകൾ...
രതിതൻ രാമഴയിൻ മേലേ...അലസമായ് വനികൾ..
(ഏദൻ തോട്ടം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts