വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | ഗോപി സുന്ദർ ,അമീന സലാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 30 2014 05:44:54.
ഉല്ല ഉല്ല ഉല്ല....ഉല്ലഹുല്ല ഹുല്ല ഉല്ല ഉല്ല ഉല്ല....ഉല്ലഹുല്ല ഹുല്ല... അല്ലിമുല്ലയല്ല...കുഞ്ഞുതുമ്പിയല്ല മഞ്ഞുതുള്ളിയല്ല...മാൻകിടാവുമല്ല.... നാടോടിക്കാറ്റിൻ സഖിയായി പലതീരങ്ങൾ കണ്ടു് കാതങ്ങൾ പാറി...കടൽ താണ്ടി മണിമേഘം കൈതൊട്ടു് തെങ്ങോല തൊങ്ങലിട്ടൊരീ തീരത്തു് ചിങ്കാരം ചീനമീൻവലച്ചാരത്തു് വരവായി.... നറുപാൽനിലാവുപോലെയുള്ളൊരന്നറാണി ഇവളു്... അല്ലിമുല്ലയല്ല...കുഞ്ഞുതുമ്പിയല്ല മഞ്ഞുതുള്ളിയല്ല...മാൻകിടാവുമല്ല.... ദൂരത്തേതോ വലയിൽ നീന്തി തീരം കാണാൻ വന്നോളല്ലേ... നീയെത്തുമ്പോൾ പുളകം ചൂടി.. നീരോളങ്ങൾ പാടുന്നില്ലേ... സുന്ദരി നിൻ ചുണ്ടുകളിൽ ഈ നാടിൻ സ്വന്തം മൊഴിയല്ലാ... നിൻ മൊഴികൾക്കുത്തരമായെന്തോതും അറിയില്ലാ... മറുവാക്കിനായ് മനം തിരഞ്ഞു പാടുമാളു് പതിയേ... അല്ലിമുല്ലയല്ല...കുഞ്ഞുതുമ്പിയല്ല മഞ്ഞുതുള്ളിയല്ല...മാൻകിടാവുമല്ല.... താഴമ്പൂവിൻ തളിരും മേഞ്ഞു് രാവിൽ ചായാൻ കൂടുണ്ടല്ലോ... ചേക്കേറുമ്പോൾ ഇമ ചിമ്മാതേ... കാവൽ നിൽക്കാൻ ആളുണ്ടല്ലോ.. നീ നുകരാതേൻപകരാനിന്നോരോ നെഞ്ചും വെമ്പുമ്പോൾ സ്നേഹമലർ ചില്ലകളിൽ പൊന്നൂഞ്ഞാലാടുമ്പോൾ വിരിയും കിനാവിൽ ഓമലാളണിഞ്ഞു നൂറു ചിറകു്... (അല്ലിമുല്ലയല്ല....) |